Pomegranate: മാതളം കഴിച്ചാല്‍ മാതളം പോലെ തുടുക്കാം…

ചര്‍മ്മം അഴകും ആരോഗ്യവും തിളക്കമുള്ളതുമായിരിക്കാന്‍ ആഗ്രഹിക്കാത്തവരായി ആരുണ്ട്? എന്നാല്‍ ചര്‍മ്മ പരിപാലനത്തിനായി നീക്കിവയ്ക്കാന്‍ സമയമില്ലെന്നതാണ് മിക്കവരുടെയും പരാതി. സ്‌കിന്‍ ഭംഗിയാക്കാന്‍ എപ്പോഴും പുറമെക്ക് ചെയ്യുന്ന സ്‌കിന്‍ കെയര്‍(Skin care) തന്നെ വേണമെന്നില്ല.

വലിയൊരു പരിധി വരെ ഭക്ഷണത്തിലൂടെയും ചര്‍മ്മത്തിനേല്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും. അത്തരത്തില്‍ സഹായകരമായൊരു പഴമാണ് മാതളം. മാതളത്തിന് പല ആരോഗ്യഗുണങ്ങളുമുണ്ട്. പ്രധാനമായും വിളര്‍ച്ച (അനീമിയ) ഉള്ളവര്‍ രക്തം വര്‍ധിപ്പിക്കാന്‍ ആണ് മാതളം(Pomegranate) കഴിക്കാറ്. ഇത് ചര്‍മ്മത്തിനും ഏറെ ഗുണകരമായ പഴമാണ്.

മാതളത്തിലടങ്ങിയിരിക്കുന്ന ആന്റി-ഓക്‌സിഡന്റുകള്‍, ധാതുക്കള്‍, വൈറ്റമിനുകള്‍ എന്നിവയാണ് ഇതിന് സഹായകമാകുന്നത്. എത്തരത്തിലെല്ലാമാണ് സ്‌കിന്‍ ഭംഗിയാക്കാനും, സ്‌കിന്‍ പ്രശ്‌നങ്ങള്‍ക്ക് ആശ്വാസമാകാനും മാതളത്തിന് കഴിയുകയെന്ന് കൂടി നോക്കാം.

1) മാതളത്തിലുള്ള വൈറ്റമിന്‍-സി, മുഖക്കുരു പൊട്ടി മുഖചര്‍മ്മം കേടാകുന്നത് തടയാന്‍ സഹായിക്കുന്നു. അതുപോലെ തന്നെ ബാക്ടീരിയ- ഫംഗസ് എന്നിവയ്‌ക്കെതിരെയും ഇവ പ്രവര്‍ത്തിക്കുന്നു. ഇത് മുഖക്കുരു കുറയ്ക്കാനും സഹായകമാണ്.

2) സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് കിരണങ്ങളാണ് പ്രധാനമായും വെയിലേല്‍ക്കുമ്പോള്‍ ചര്‍മ്മത്തെ ബാധിക്കുന്നത്. മാതളത്തിലുള്ള ആന്റി-ഓക്‌സിഡന്റുകള്‍ യുവിരശ്മികളില്‍ നിന്ന് ചര്‍മ്മത്തിനേല്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സഹായകമാണ്. സണ്‍സ്‌ക്രന്‍ പതിവായി ഉപയോഗിച്ചില്ലെങ്കില്‍ പക്ഷേ, യു വി കിരണങ്ങളില്‍ നിന്ന് ചര്‍മ്മത്തിന് വീണ്ടും വീണ്ടും പ്രഹരമേല്‍ക്കുമെന്ന കാര്യം പ്രത്യേകം ഓര്‍മ്മിക്കുക.

3) ചര്‍മ്മത്തിന് പ്രായം തോന്നിക്കുന്നത് തടയാനും മാതളത്തിന് സഹായിക്കാന്‍ സാധിക്കും. ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍-സിയും ആന്റി-ഓക്‌സിഡന്റുകളുമാണ് ഇതിന് സഹായിക്കുന്നത്. ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴാതം സൂക്ഷിക്കുകയും കേടായ കോശങ്ങളെ ശരിപ്പെടുത്തുന്നതിനുമാണ് ഇത് സഹായകമാവുക.

4) മാതളത്തിന്റെ കുരു, അഥവാ വിത്ത് നല്ലൊരു എക്‌സ്‌ഫോളിയേറ്ററായി ഉപയോഗിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തില്‍ അടിഞ്ഞുകിടക്കുന്ന അഴുക്കും അമിതമായ എണ്ണമയവും കളയാനും സഹായിക്കുന്നു. ഇതുവഴി മുഖക്കുരു കൂടുന്നതോ, മുഖക്കുരു പൊട്ടി മുഖചര്‍മ്മം ചീത്തയാകുന്നതോ തടയപ്പെടുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here