Congress:സംസ്ഥാനങ്ങളുടെ നീളമനുസരിച്ചാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്;ജോഡോ യാത്രയുടെ റൂട്ട് വിവാദത്തില്‍ വിശദീകരണവുമായി കോണ്‍ഗ്രസ്

ഭാരത് ജോഡോ യാത്രയുടെ(Bharat Jodo Yatra) റൂട്ട് വിവാദത്തില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് നേതാക്കള്‍(Congress). സംസ്ഥാനങ്ങളുടെ നീളം അനുസരിച്ചാണ് യാത്ര ക്രമീകരിച്ചിരിക്കുന്നതെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയറാം രമേശ് വിശദീകരിച്ചു. യാത്ര ഗുജറാത്തില്‍ എത്തണമെങ്കില്‍ 90 ദിവസമെടുക്കുമെന്നും ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു. ഞങ്ങളുടെ ജാഥയുടെ റൂട്ട് തീരുമാനിക്കാനുള്ള അവകാശം പോലും ഞങ്ങള്‍ക്ക് ഇല്ലേ എന്ന വാദമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുന്നോട്ട് വച്ചത്.

വര്‍ഗീയ ധ്രുവീകരണം വിഭജിച്ച് ഇല്ലാതാക്കുന്ന ഇന്ത്യയെ തിരിച്ചു പിടിക്കാനും കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുമാണ് ഭാരത് ജോഡോ യാത്ര എന്നതാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. ഇതിനായി ഈ യാത്ര അധികവും കടന്നു പോകേണ്ടത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലൂടെയാണ്.

എന്നാല്‍ ജാഥയുടെ റൂട്ടില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലൂടെയുള്ള യാത്ര കുറഞ്ഞതാണ് വിവാദത്തിനിടയാക്കിയത്. ഇതിനെ സിപിഐ എം വിമര്‍ശിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കൂടുതല്‍ വിശദീകരണവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയത്. സംസ്ഥാനങ്ങളുടെ നീളം അനുസരിച്ചാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ബി.ജെ.പി ഭരിക്കുന്ന സ്ഥലങ്ങളില്‍ യാത്ര കടന്നുചെല്ലുന്നില്ലെന്ന വാദം അടിസ്ഥാന രഹിതമാണെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel