Jharkhand: ബലാത്സംഗത്തിനിരയായി ഗര്‍ഭിണിയായി; പെണ്‍കുട്ടിക്ക് 10 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

ബലാത്സംഗത്തിന് ഇരയായി ഗര്‍ഭിണിയായ, കാഴ്ചശേഷിയില്ലാത്ത പെണ്‍കുട്ടിക്ക് പത്തു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഝാര്‍ഖണ്ഡ്(Jharkhand) ഹൈക്കോടതി ഉത്തരവ്. ഗര്‍ഭഛിദ്രത്തിന് അനുമതി തേടി പെണ്‍കുട്ടി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.

ഗര്‍ഭഛിദ്രം നടത്തുന്നത് പെണ്‍കുട്ടിയുടെ ജീവനു ഭീഷണിയാവാനിടയുണ്ടെന്ന ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഹൈക്കോടതി നടപടി. ഇരുപത്തിയെട്ടാഴ്ച കഴിഞ്ഞ ഗര്‍ഭം അലസിപ്പിക്കുന്നത് അപകടകരമാണെന്ന് റാഞ്ചി റിംസിലെ ഡോക്ടര്‍മാര്‍ കോടതിയെ അറിയിച്ചു.

പൂര്‍ണമായും കാഴ്ചശേഷിയില്ലാത്ത പെണ്‍കുട്ടി 2018ല്‍ കൂട്ടബലാത്സംഗത്തിന് ഇരയായിരുന്നു. ഇതിനു ശേഷം സ്വന്തം സഹോദരനും അമ്മാവനും ലൈംഗികമായി പീഡിപ്പിച്ചു. റിക്ഷാ തൊഴിലാളിയായ പിതാവ് വീട്ടില്‍ ഇല്ലാതിരുന്നപ്പോഴായിരുന്നു അതിക്രമം.

പെണ്‍കുട്ടിക്ക് ജനിക്കുന്ന കുഞ്ഞിന്റെ ചെലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു. വിദ്യാഭ്യാസ ചെലവുകള്‍ ഉള്‍പ്പെടെയാണിത്. ഇത്തരത്തിലുള്ള പെണ്‍കുട്ടികളുടെ പുനരധിവാസത്തിനായി സംവിധാനമുണ്ടാക്കാനും ഹൈക്കോടതി സര്‍ക്കാരിനോടു നിര്‍ദേശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here