Kozhikode:കോഴിക്കോട് എസ്ബിഐ ശാഖയില്‍ കവര്‍ച്ച ശ്രമം

(Kozhikode)കോഴിക്കോട് കക്കട്ടില്‍ എസ്ബിഐ ശാഖയില്‍ കവര്‍ച്ചാ ശ്രമം. ഇന്നലെ രാത്രിയാണ് സംഭവം. മോഷാടാക്കള്‍ ശുചി മുറിയിലെ വെന്റിലേഷന്‍ തകര്‍ത്താണ് അകത്ത് കടക്കാന്‍ ശ്രമിച്ചത്.

പൊലീസ് സംഭവ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിക്കുന്നു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ ശേഖരിക്കും.

Attappadi Madhu Case:അട്ടപ്പാടി മധു വധക്കേസ്; വീണ്ടും കൂറുമാറ്റം

(Attappadi Madhu Case)അട്ടപ്പാടി മധു വധക്കേസില്‍ ഇന്നും സാക്ഷികളുടെ കൂട്ട കൂറുമാറ്റം. ഇന്നു വിസ്തരിച്ച 32 മുതല്‍ 35 വരെയുള്ള നാലു സാക്ഷികളും മൊഴി മാറ്റി. കോടതിയില്‍ കാഴ്ചക്കുറവുണ്ടെന്നുപറഞ്ഞു കൂറുമാറിയ സാക്ഷി സുനില്‍കുമാറിനെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയില്‍ നാളെ തീര്‍പ്പുണ്ടാവും.

മുക്കാലി സ്വദേശികളും കേസിലെ 32, 33, 34,35 സാക്ഷികളുമായ മനാഫ്, മണികണ്ഠന്‍, രഞ്ജിത്ത്, അനൂപ് എന്നിവരെയാണ് വിസ്തരിച്ചത്. നാലുപേരും കൂറുമാറി. മധുവിനെ കൊണ്ടുവരുന്നതും മര്‍ദ്ദിയ്ക്കുന്നതും കണ്ടുവെന്ന് മൊഴി നല്‍കിയിരുന്നവരാണ് നാലുപേരും. എല്ലാം മാറ്റിപ്പറഞ്ഞു. ഇതോടെ കൂറുമാറിയ സാക്ഷികളുടെ എണ്ണം 20 ആയി.

കഴിഞ്ഞ ദിവസം കാഴ്ചക്കുറവുണ്ടെന്നു പറഞ്ഞു മൊഴിമാറ്റിയ സുനില്‍കുമാറിനെ വീണ്ടും വിസ്തരിച്ചു. കാഴ്ചക്കുറവില്ലെന്ന പരിശോധനാ റിപ്പോര്‍ട്ട് ഉണ്ടായിരുന്നിട്ടും സുനില്‍കുമാര്‍ ദൃശ്യങ്ങള്‍ കാണുന്നില്ലെന്ന് ആവര്‍ത്തിച്ചു. ഇയാള്‍ക്കെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഹര്‍ജി നല്‍കി. ഇതില്‍ അടുത്ത ദിവസം തീരുമാനമാക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News