Qatar: പുതിയ ദേശീയ ചിഹ്നം അവതരിപ്പിച്ച് ഖത്തർ; സവിശേഷതകൾ നിരവധി

ഖത്തറിന്റെ(qatar) ചരിത്ര പാരമ്പര്യങ്ങളിലേക്ക് വെളിച്ചം വീശുന്ന പുതിയ ദേശീയ ചിഹ്നം(national emblem) പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനി ഖത്തര്‍ നാഷണല്‍ മ്യൂസിയത്തില്‍ അനാച്ഛാദനം ചെയ്തു.

പുതിയ ചിഹ്നത്തില്‍ ഖത്തറിന്റെ ചരിത്ര ചിഹ്നങ്ങള്‍, സ്ഥാപകന്റെ വാള്‍, ഈന്തപ്പനകള്‍, കടല്‍, പരമ്പരാഗത ബോട്ട് എന്നിവ വെള്ള പശ്ചാത്തലത്തില്‍ ദേശീയ നിറമായ മെറൂണ്‍ നിറത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. ട്വിറ്റര്‍ അക്കൗണ്ടിലൂടെ പ്രസിദ്ധീകരിച്ച വീഡിയോയില്‍ 1966 മുതല്‍ ഇന്നുവരെയുള്ള ഖത്തറിന്റെ ദേശീയ ചരിത്രം ചൂണ്ടിക്കാണിക്കുന്നു.

‘രാജ്യത്തിൻറെ പൈതൃകം സംരക്ഷിക്കുന്നതും വികസനത്തിലേക്കും ഭാവിയിലേക്കുമുള്ള വിപുലമായ യാത്രയുടെ സാക്ഷ്യവുമാണ് പുതിയ എംബ്ലം’ എന്ന് കമ്മ്യൂണിക്കേഷന്‍ ഓഫീസ് ഡയറക്ടര്‍ ശൈഖ് ജാസ്സിം ബിന്‍ മന്‍സൂര്‍ അല്‍ താനി ചടങ്ങിൽ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here