Viral video: സ്‌കൂട്ടര്‍ കേടായി; താഴെയിറങ്ങാതെ കാമുകി: പിന്നെ സംഭവിച്ചത്

സോഷ്യല്‍മീഡിയില്‍(Social media) ദിനംപ്രതി എന്തെങ്കിലുമൊക്കെ വീഡിയോകള്‍ വൈറലാകുന്നത് പതിവാണ്. ഇവിടെ ധാരാളം രസകരമായ വീഡിയോകള്‍ കാണാന്‍ കഴിയും. അവയില്‍ ചിലത് അപ്ലോഡ് ചെയ്തയുടനെ തന്നെ തരംഗം സൃഷ്ടിക്കാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു രസകരമായ വീഡിയോ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. അത് സോഷ്യല്‍ മീഡിയയില്‍ ശരിക്കും വൈറലാകുകയാണ്.

View this post on Instagram

A post shared by Meemlogy (@meemlogy)

വീഡിയോയില്‍ കാമുകി സ്‌കൂട്ടിയില്‍ ഇരിക്കുകയാണ്. റോഡില്‍ നിറയെ മഴ കാരണം വെള്ളമുണ്ടായിരുന്നു അതാണ് സ്‌കൂട്ടി കേടാകാന്‍ കാരണം. എന്നിട്ടും കാമുകി സ്‌കൂട്ടിയില്‍ നിന്നും താഴെ ഇറങ്ങുന്നില്ല. കാമുകനോ സ്‌കൂട്ടി സ്റ്റാര്‍ട്ട് ചെയ്യാന്‍ കിണഞ്ഞു പരിശ്രമിക്കുകയാണ്. നിങ്ങള്‍ക്ക് കാണാന്‍ കഴിയും റോഡില്‍ നിറയെ മഴ കാരണം വെള്ളം നിറഞ്ഞു കിടക്കുന്നത് വീഡിയോയില്‍ കാണാന്‍ കഴിയും. അതിനിടയില്‍ കേടായ ഒരു സ്‌കൂട്ടിയില്‍ നിന്നും താഴെയിറങ്ങാതെ ഇരിക്കുന്ന കാമുകിയേയും നിങ്ങള്‍ക്ക് കാണാന്‍ കഴിയും. എന്നാല്‍ ആ വെള്ളക്കെട്ടിലും എങ്ങനെയെങ്കിലും സ്‌കൂട്ടി സ്റ്റാര്‍ട്ട് ആക്കാന്‍ ശ്രമിക്കുന്ന കാമുകനെ നിങ്ങള്‍ക്ക് കാണാന്‍ കഴിയും. എന്നിട്ടും ഒരു കൂസലുമില്ലാതെ സ്‌കൂട്ടിയില്‍ തന്നെ ഇരിക്കുകയാണ് കാമുകി.

പെട്ടെന്നാണ് അത് സംഭവിച്ചത് വണ്ടി എങ്ങനെയെങ്കിലും സ്റ്റാര്‍ട്ട് ആക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ ദേ കിടക്കുന്നു വണ്ടിയും കാമുകിയും വെള്ളത്തില്‍. ആദ്യം കാല്‍ താഴെകുത്തി കാമുകി രക്ഷപ്പെടാന്‍ ശ്രമിക്കുണ്ടെങ്കിലും ഒടുവില്‍ പൂര്‍ണ്ണമായും ആ വെള്ളത്തിലേക്ക് പതിക്കുന്നത് കാണാന്‍ കഴിയും. വീഡിയോ എവിടെ നിന്നാണെന്ന് തിരയുകയാണ് സോഷ്യല്‍ മീഡിയ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here