PKS: പട്ടിക വിഭാഗക്കാർ നേരിടുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടാൻ സംസ്ഥാന ജാഥ; ഇന്ന് തുടക്കം

പട്ടിക വിഭാഗക്കാർ(scheduled caste) നേരിടുന്ന പ്രശ്നങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് പട്ടിക ജാതി ക്ഷേമ സമിതി(PKS) നടത്തുന്ന സംസ്ഥാന ജാഥയ്ക്ക് ഇന്ന് തുടക്കമാവും. സെക്രട്ടേറിയറ്റ് മാർച്ചിന്റെ പ്രചരണാർത്ഥമുള്ള ജാഥ കാസർകോഡ് കുമ്പളയിൽ നിന്നാണ് ആരംഭിക്കുന്നത്.

പട്ടിക വിഭാഗക്കാർ നേരിടുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഒക്ടോബർ 3 ന് നടത്തുന്ന സെക്രട്ടേറിയറ്റ് മാർച്ചിന്റെ പ്രചരണാർത്ഥമാണ് പട്ടികജാതി ക്ഷേമസമിതിയുടെ നേതൃത്വത്തിൽ സംസ്ഥാന ജാഥ നടത്തുന്നത്.
സ്വകാര്യമേഖലയിൽ സംവരണം, ഭൂരഹിത ദളിതന് കൃഷി ഭൂമി, ഉന്നത വിദ്യാഭ്യാസം.

പട്ടികജാതി ഭവന നിർമാണ പദ്ധതി വിഹിതം 10 ലക്ഷം രൂപയാക്കുക, കേന്ദ്ര വിഹിതം 5 ലക്ഷം രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് മുന്നോട്ട് വെക്കുന്നത്. കേരളത്തിലെ എൽ ഡി എഫ് സർക്കാർ ദളിത് പ്രശ്നങ്ങൾ പരിഹരിക്കാൻ അനുഭാവ പൂർണമായ സമീപനം സ്വീകരിക്കുമ്പോൾ കേന്ദ്ര സർക്കാർ ദളിത് വിരുദ്ധ നയവുമായാണ് മുന്നോട്ട് പോവുന്നതെന്ന് സംസ്ഥാന സെക്രട്ടറി കെ സോമ പ്രസാദ് പറഞ്ഞു.

സംസ്ഥാന സെക്രട്ടറി കെ സോമപ്രസാദ് ക്യാപ്റ്റനും, പ്രസിഡന്റ് വണ്ടിത്തടം മധു വൈസ് ക്യാപ്റ്റനുമായ ജാഥയുടെ മാനേജർ സി ആർ ശാലിനിയാണ്. കെ അജയകുമാർ, കെ ശാന്തകുമാരി, സി കെ ഗിരിജ എന്നിവർ ജാഥാംഗങ്ങളാണ്. മുൻ എം പി പി കരുണാകരൻ ജാഥ ഉദ്ഘാടനം ചെയ്യും. ഒക്ടോബർ 3 ന് വെള്ളയമ്പലം അയ്യങ്കാളി സ്ക്വയറിൽ നിന്ന് സെക്രട്ടേറിയറ്റ് മാർച്ച് ആരംഭിക്കും. മുൻ മന്ത്രി എ കെ ബാലൻ മാർച്ച് ഉദ്ഘാടനം ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here