Hemant Soren: അയോഗ്യതാ വിഷയം; ഗവര്‍ണറെ സമീപിച്ച് ഹേമന്ദ് സോറന്‍

അയോഗ്യതാ വിഷയത്തില്‍ ഗവര്‍ണറെ സമീപിച്ച് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍(Hemant Soren). വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗവര്‍ണര്‍ രമേഷ് ബെയ്സിന് കൈമാറിയ അഭിപ്രായത്തിന്റെ പകര്‍പ്പ് നല്‍കണം എന്നാണാവശ്യം.

അയോഗ്യത വിഷയം സംബന്ധിച്ച് ബിജെപി(bjp) പ്രചരിപ്പിക്കുന്ന കാര്യങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നുവെന്ന് ഹോമന്ദ് സോറന്‍ ഗവർണറെ ധരിപ്പിച്ചു. ഇത് ജനങ്ങള്‍ക്ക് ദോഷമെന്നും സോറന്‍ ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടി.കത്തിൽ ഗവർണർ മറുപടി നൽകിയിട്ടില്ല.

2021ൽ ഖനന വകുപ്പ് കൈകാര്യം ചെയ്ത സോറൻ സ്വന്തം പേരിൽ ഖനന അനുമതി നേടി എന്നാണ് കേസ്. കേസിൽ ജനാധിപത്യ നിയമം 9 എ വകുപ്പ് പ്രകാരം സോറനെ അയോഗ്യനാക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോർട്ടിൽ ഉള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News