Viral video: എന്നെ തോല്‍പ്പിച്ചാന്‍ ആവൂല അപ്പൂപ്പാ…ഓണസദ്യ മത്സരിച്ചു കഴിച്ച് കുഞ്ഞാവ

ഓണസദ്യ(Onam sadhya) തകര്‍ത്ത് ഒരു കുഞ്ഞുവാവയും അപ്പൂപ്പനും. അപ്പൂപ്പന് സമീപത്തിരുന്ന് മത്സരിച്ചാണ് കുഞ്ഞ് സദ്യ കഴിയ്ക്കുന്നത്. പാര്‍വണ അഖില്‍ എന്ന കുഞ്ഞുമോളാണ് ഈ വീഡിയോയിലൂടെ(Video) ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍(Social media) വൈറലാവുന്നത്.

കുഞ്ഞുകയ്യില്‍ ചോറ് വാരി വാരി കഴിയ്ക്കുന്ന കുഞ്ഞുവാവയെ ഏവര്‍ക്കും ഒറ്റനോട്ടത്തില്‍ ഇഷ്ടമാവും. സദ്യയിലെ കറികളൊക്കെ കൂട്ടി കഴിയ്ക്കുമ്പോള്‍ എരിയുന്ന വാവ ഇടയ്ക്കിടെ അപ്പൂപ്പനെ നോക്കുന്നുമുണ്ട്. അപ്പൂപ്പനാണോ താനാണോ ആദ്യം കഴിച്ച് തീരുന്നത് എന്ന് നോക്കും പോലെയാണ് കഴിയ്ക്കുന്നതിനിടെയുള്ള പാര്‍വണയുടെ നോട്ടം. കൂടെ, പുളിയിഞ്ചിയും അച്ചാറുമൊക്കെ തൊട്ടുകൂട്ടാനും കുഞ്ഞ് മറക്കുന്നില്ല. ഇടയ്ക്ക്, കയ്യിലായ കറി കുഞ്ഞ് നക്കിക്കഴിയ്ക്കുന്നതും കാണാന്‍ ഏറെ രസകരമാണ്.

മലപ്പുറം പാണ്ടിക്കാട് സ്വദേശികളായ അഖില്‍ കൃഷ്ണ, ആതിര ദമ്പതികളുടെ മകളാണ് പാര്‍വണ. വീഡിയോ ഇതിനോടകം 40 ലക്ഷത്തിലധികം പേരാണ് കണ്ടിരിയ്ക്കുന്നത്. ആരാണ് ഈ ക്യൂട്ട് കുഞ്ഞാവയെന്ന് തിരയുകയാണ് സോഷ്യല്‍ മീഡിയ. ഇത്തരം കുഞ്ഞു കുട്ടികളുടെ ഓമനത്തമുള്ള വീഡിയോകള്‍ വളരെ പെട്ടെന്നാണ് സേഷ്യല്‍ മീഡിയയില്‍ വൈറലാവാറ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News