Kochi: അടുക്കളയില്‍ കഞ്ചാവ് ചെടി വളര്‍ത്തി; പരിപാലനത്തിന് ഫാന്‍, എല്‍ഇഡി ലൈറ്റ്; യുവാവും യുവതിയും പിടിയില്‍

അടുക്കളയില്‍ കഞ്ചാവ്(Ganja) ചെടി വളര്‍ത്തി വന്ന യുവതിയും, യുവതിയുടെ സുഹൃത്തും കൊച്ചിയില്‍ പൊലീസ് പിടിയില്‍. ഇന്‍ഫോ പാര്‍ക്കിലെ ഓപ്പറേഷന്‍ എക്‌സിക്യൂട്ടീവ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന കായംകുളം സ്വദേശിനിയായ അപര്‍ണ റെജി, കോന്നി സ്വദേശി അലന്‍ രാജു എന്നിവരാണ് പിടിയിലായവര്‍. ഇരുവരും താമസിച്ചിരുന്ന ഫ്‌ലാറ്റില്‍ എംഡിഎംഎയുടെ ഉപയോഗമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്.

കൊച്ചി ഇന്‍ഫോപാര്‍ക്കിന് സമീപത്തെ ഇടച്ചിറ ഫ്‌ലാറ്റിലെ യുവാവിന്റെ കൊലപാതകത്തിന് ശേഷം നഗരത്തിലെ ഫ്‌ലാറ്റുകള്‍ പൊലീസും നാര്‍ക്കോട്ടിക്‌സ് വിഭാഗവും നിരീക്ഷിച്ചു വരുകയാണ്. ഇതിനിടെയാണ് തൃക്കാക്കര അജന്ത അപ്പാര്‍ട്ട്‌മെന്റിലെ രണ്ടാം നിലയിലെ ബി ത്രീ ഫ്‌ലാറ്റിലെ കഞ്ചാവ് പരിപാലനം പൊലീസ് കയ്യോടെ പൊക്കിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കായംകുളം സ്വദേശിനിയും ഇന്‍ഫോപാര്‍ക്കിലെ ഓപ്പറേഷന്‍ എക്‌സിക്യൂട്ടുവുമായ അപര്‍ണ റെജി, ഇവരുടെ സുഹൃത്തായ കോന്നി സ്വദേശി അലന്‍ രാജുവും ഫ്‌ലാറ്റില്‍ ഒന്നിച്ചു താമസിച്ചു വരുകയായിരുന്നു.

അടുക്കളയില്‍ ചെടിച്ചട്ടിയില്‍ പ്രത്യേകം പരിപാലിച്ചായിരുന്നു ഇവരുടെ കഞ്ചാവ് വളര്‍ത്തല്‍. ചെടിക്ക് വെളിച്ചം കിട്ടാന്‍ ചുറ്റിലും എല്‍ഇഡി ബള്‍ബുകള്‍ വച്ചും മുഴുവന്‍ സമയം ഈര്‍പ്പം നിലനിര്‍ത്താന്‍ ചെടി ചട്ടിക്ക് താഴെയായി പ്രത്യേകം തയ്യാറാക്കിയ എക്‌സോഫാനും ഘടിപ്പിച്ചായിരുന്നു കഞ്ചാവ് വളര്‍ത്തല്‍. നട്ടുവളര്‍ത്തിയ നാലുമാസമായി കഞ്ചാവു ചെടിക്ക് ഒന്നര മീറ്റര്‍ പൊക്കമുണ്ട്. നാര്‍ക്കോട്ടിക് സെല്‍ സ്‌പെഷ്യല്‍ വിഭാഗമായ ഡാന്‍സാഫ് ടീമാണ് ഫ്‌ലാറ്റില്‍ പരിശോധന നടത്തിയത്. അപ്പാര്‍ട്ടുമെന്റുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന പരിശോധന ശക്തമായി തന്നെ തുടരാനാണ് പൊലീസിന്റെയും നാര്‍ക്കോട്ടിക്‌സ് വിഭാഗത്തിന്റെയും തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News