Thiruvalla:കോണ്‍ഗ്രസില്‍ ഫ്‌ളക്‌സ് വിവാദം പുകയുന്നു;ചെന്നിത്തലയുടെയും രാഹുലിന്റെയും ചിത്രങ്ങളടങ്ങിയ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ച് ഐ ഗ്രൂപ്പ്

(Pathanamthitta)പത്തനംതിട്ട തിരുവല്ലയില്‍ കോണ്‍ഗ്രസില്‍ ഫ്‌ളക്‌സ് വിവാദം തുടരുന്നു. രമേശ് ചെന്നിത്തലയുടെയും രാഹുല്‍ ഗാന്ധിയുടെയും ചിത്രങ്ങള്‍ അടങ്ങിയ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഐ ഗ്രൂപ്പ് തിരുവല്ലയില്‍ സ്ഥാപിച്ചു. ചെന്നിത്തലയുടെ ചിത്രം മാത്രം ഭാരത് ജോഡോ യാത്രയുടെ ബോര്‍ഡുകളില്‍ നിന്ന് ഒഴിവാക്കിയത് നേരത്തെ വിവാദമായിരുന്നു.

ഭാരത് ജോഡോ യാത്രയ്ക്ക് അഭിവാദ്യമര്‍പ്പിച്ച് തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റി സ്ഥാപിച്ച ബോര്‍ഡുകളിലാണ് ചെന്നിത്തലയെ വെട്ടിയത്. സംസ്ഥാനത്തെ പ്രമുഖ നേതാക്കളെ എല്ലാം ഉള്‍പ്പെടുത്തിയപ്പോള്‍ ചെന്നിത്തലയുടെ ചിത്രം മാത്രമാണ് ഒഴിവാക്കിയിരുന്നത്. ഇത്് ബോധപൂര്‍വ്വമാണ് എന്നാണ് ഐ ഗ്രൂപ്പിന്റെ ആരോപണം. സംഭവത്തില്‍ കോണ്‍ഗ്രസ് തിരുവല്ല നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് റോജി കാട്ടാശ്ശേരി കെപിസിസിക്ക് പരാതിയും നല്‍കി. ഇതിനു പിന്നാലെയാണ് കോണ്‍ഗ്രസ് നേതാവ് അജി തമ്പാന്റെ നേതൃത്വത്തില്‍ തിരുവല്ലയില്‍ ചെന്നിത്തലയുടെയും രാഹുല്‍ഗാന്ധിയുടെയും ചിത്രങ്ങള്‍ ചേര്‍ത്തുള്ള ഫ്‌ളക്‌സുകള്‍ സ്ഥാപിച്ചത്.

ഗ്രൂപ്പിന്റെ ശക്തികേന്ദ്രത്തില്‍ ചെന്നിത്തലയുടെ ചിത്രം വെട്ടിയതിന് പിന്നില്‍ പി ജെ കുര്യന്‍ വിഭാഗമാണെന്ന ആക്ഷേപം ശക്തമാണ്. ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചു പറമ്പില്‍ നിലവില്‍ പി ജെ കുര്യന് ഒപ്പമാണ് ചുവടു ഉറപ്പിച്ചിരിക്കുന്നത്. കെപിസിസി പട്ടിക പുറത്തുവന്നതിന് പിന്നാലെയുള്ള കോലാഹങ്ങള്‍ കെട്ടടങ്ങുന്നതിനു മുന്‍പ് ഫ്‌ളക്‌സ് വിവാദവും ഉയര്‍ന്നു വന്നത് കോണ്‍ഗ്രസിന് പത്തനംതിട്ടയില്‍ തലവേദന ആയിരിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News