Goa:ഗോവ കോണ്‍ഗ്രസ് നിയമസഭാ കക്ഷിയെ BJPയില്‍ ലയിപ്പിക്കാനുള്ള നിര്‍ദ്ദേശം അംഗീകരിച്ചതായി സ്പീക്കര്‍

(Goa Congress)ഗോവ കോണ്‍ഗ്രസ് നിയമസഭാ കക്ഷിയെ ബിജെപിയില്‍ ലയിപ്പിക്കാനുള്ള നിര്‍ദ്ദേശം അംഗീകരിച്ചതായി സ്പീക്കര്‍ രമേഷ് തവാദ്കര്‍. മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. സത്യപ്രതിജ്ഞ സംബന്ധമായ കാര്യങ്ങള്‍ ചര്‍ച്ചയായി. മൈക്കിള്‍ ലോബോയ്ക്ക് മന്ത്രിസ്ഥാനം ലഭിച്ചേക്കും.

ഇന്നലെയായിരുന്നു കോണ്‍ഗ്രസ് എം എല്‍ എമാരില്‍ 11ല്‍ എട്ട് പേരും ബിജെപിയില്‍ ചേര്‍ന്നത്. ഇതിന് പിന്നാലെ കോണ്‍ഗ്രസ് നിയമസഭാ കക്ഷിയെ ബിജെപിയില്‍ ലയിപ്പിക്കാനുള്ള നിര്‍ദ്ദേശം അംഗീകരിച്ചതായി സ്പീക്കര്‍ രമേഷ് തവാദ്കര്‍ പറഞ്ഞു.കോണ്‍ഗ്രസില്‍ നിന്നും കൂറുമാറിയവര്‍ക്ക് മന്ത്രിസ്ഥാനം നല്‍കിയേക്കും. മുന്‍ പ്രതിപക്ഷ നേതാവ് മൈക്കിള്‍ ലോബോയിക്കാണ് മന്ത്രിസ്ഥാനം ലഭിക്കുവാനുള്ള സാധ്യത.കൂറുമാറ്റത്തില്‍ തെറ്റില്ല.ദൈവമാണ് ബിജെപിയിലേക്കുള്ള ഈ വഴി കാട്ടിത്തന്നത് എന്നും മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത് പ്രതികരിച്ചു.

നിയമസഭകക്ഷി ലയനം അംഗീകരിച്ചതിന് ശേഷം മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ളയുമായി കൂടിക്കാഴ്ച നടത്തി. സത്യപ്രതിജ്ഞ സംബന്ധമായ കാര്യങ്ങളാണ് ഇരുവരും ചര്‍ച്ച ചെയ്തത്. 40 അംഗ ഗോവ സംസ്ഥാന അസംബ്ലിയില്‍ കോണ്‍ഗ്രസ് 3 എംഎല്‍എമാരായി ചുരുങ്ങി. ഗോവയില്‍ വരും ദിവസങ്ങളില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലനില്‍പ്പ് ചോദ്യചിഹ്നത്തിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News