ഭാരത് ജോഡോ യാത്ര;കശ്മീരിലെ സമാപനത്തില്‍ യെച്ചൂരിയെ ക്ഷണിച്ചെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതം|Sitaram Yechury

(Congress)കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രയുടെ കശ്മീരിലെ സമാപനത്തില്‍ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ(Sitaram Yechury) ക്ഷണിച്ചെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതം. ഇക്കാര്യം കേന്ദ്ര നേതൃത്വമാണ് വ്യക്തമാക്കിയത്. സമാപനത്തില്‍ യെച്ചൂരിയെ ക്ഷണിച്ചെന്ന വാര്‍ത്തകള്‍ കേന്ദ്രനേതൃത്വം തള്ളി.

അതേ സമയം ദില്ലിയില്‍ നടക്കുന്ന പോളിറ്റ് ബ്യൂറോ യോഗത്തിന്റെ ആദ്യ ദിനത്തില്‍ രാജ്യത്തെ പൊതു രാഷ്ട്രീയ സാഹചര്യം യോഗം വിലയിരുത്തി. ഭാരത് ജോഡോ യാത്ര സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ചകള്‍ നടന്നു.

നാളെ പോളിറ്റ് ബ്യൂറോ യോഗം അവസാനിക്കും. രാജ്യത്തെ പൊതു രാഷ്ട്രീയ സാഹചര്യത്തിന് പുറമേ നാളെ ട്രേഡ് യൂണിയന്‍ രംഗത്തെ കടമകളെ കുറിച്ചുള്ള രേഖയുടെ ചര്‍ച്ചയാണ് മറ്റൊരു പ്രധാന അജണ്ട.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News