ADVERTISEMENT
പേവിഷബാധ പ്രതിരോധ കര്‍മ്മ പദ്ധതിക്കുള്ള ഉത്തരവിറങ്ങി. ഹോട്ട്‌സ്‌പോട്ടുകളില്‍ നായകള്‍ക്കായി സമ്പൂര്‍ണ വാക്‌സിനേഷന്‍ നടക്കും. ഹോട്ട് സ്‌പോട്ടുകളിലുള്ള എല്ലാ നായകള്‍ക്കും ഷെല്‍ട്ടര്‍ ഒരുക്കും.
തെരുവ് മാലിന്യം നീക്കാനും അടിയന്തര നടപടി സ്വീകരിക്കും. പൊതുനിരത്തില്‍ മാലിന്യം നിക്ഷേപിച്ചാല്‍ കടുത്ത നടപടിയുണ്ടാകും.
തദ്ദേശ സ്വയംഭരണ വകുപ്പ്- സംസ്ഥാനത്തെ തെരുവുനായകള്‍ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് സംബന്ധിച്ച് നടത്തിയ ഉന്നതതല യോഗത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
വീട്ടിലെ മുറിയില്‍ കിടന്ന് ഉറങ്ങുകയായിരുന്ന കോളേജ് വിദ്യാര്‍ത്ഥിയെ തെരുവ് നായ കടിച്ചു
തിരുവനന്തപുരം വെഞ്ഞാറമൂട് കല്ലറ കുറ്റിമൂട് തിരുവമ്പാടിയില്‍ കോളേജ് വിദ്യാര്‍ത്ഥിയെ തെരുവ് നായ കടിച്ചു. കുറ്റിമൂട് സ്വദേശി അഭയക്കാണ് തെരുവുനായയുടെ കടിയേറ്റത്. വിദ്യാര്‍ത്ഥിയുടെ കൈയ്യിലാണ് കടിയേറ്റത്. വീട്ടിലെ മുറിയില്‍ കിടന്ന് ഉറങ്ങുകയായിരുന്നു അഭയ.
വ്യാഴാഴ്ച രാവിലെ എട്ടിനായിരുന്നു സംഭവം. തുറന്നു കിടന്ന മുന്‍വാതിലിലൂടെ അകത്തു കടന്ന നായ കിടപ്പുമുറിയില്‍ കയറി അഭയയെ കടിക്കുകയായിരുന്നു. തുടര്‍ന്ന് അഭയയുടെ നിലവിളി കേട്ട് എത്തിയ അച്ഛനും മറ്റുള്ളവരും ചേര്‍ന്ന് നായയെ ആട്ടിയോടിച്ചു.
വീട്ടില്‍നിന്ന് രക്ഷപ്പെട്ട നായ അടുത്തുള്ള മൂന്ന് വീടുകള്‍ക്കുള്ളിലും ഓടിക്കയറി. ഇതോടെ നായക്ക് പേവിഷബാധയുണ്ടെന്നുള്ള സംശയം ബലപ്പെട്ടിരിക്കുകയാണ്. അഭയ ആശുപത്രിയില്‍ ചികിത്സ തേടി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.