Alappuzha: നിസ്‌കാരത്തിനിടയില്‍ ഇമാം കുഴഞ്ഞുവീണ് മരിച്ചു

നിസ്‌കാരത്തിനിടയില്‍ ഇമാം കുഴഞ്ഞുവീണ് മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം ഡാണാപ്പടി മസ്ജിദുല്‍ അഖ്‌സയില്‍ മഗ്രിബ് നിസ്‌കാരത്തിന് നേതൃത്വം കൊടുക്കുമ്പോഴാണ് സംഭവം. ഹരിപ്പാട് താമല്ലാക്കല്‍ ഖാദിരിയ്യ മന്‍സിലില്‍ യു എം ഹനീഫ മുസ്ലിയാര്‍(55) ആണ് മരിച്ചത്.

കുഴഞ്ഞുവീണ ഉടന്‍തന്നെ ഡാണാപ്പടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കേരള മുസ്ലിം ജമാഅത്ത് ഹരിപ്പാട് സോണ്‍ പ്രസിഡന്റ്, ജംഇയ്യത്തുല്‍ ഉലമ കാര്‍ത്തികപ്പള്ളി റേഞ്ച് പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചിരുന്നു. താജുല്‍ ഉലമ എഡ്യൂക്കേഷന്‍ ട്രസ്റ്റ് ഖുര്‍ആന്‍ കോളേജ് പ്രസിഡന്റ്, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here