നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും ഒരു കിലോ സ്വര്‍ണം പിടിച്ചു

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് ഒരു കിലോ സ്വർണം പിടികൂടി. കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.

മലപ്പുറം സ്വദേശിയായ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടിച്ചത്. ​ഗൾഫിൽ നിന്ന് വന്ന യാത്രക്കാരൻ പരിശോധനകൾ പൂർത്തിയാക്കി പുറത്തിറങ്ങിയിരുന്നു. എന്നാൽ ടോൾബൂത്തിന് പുറത്ത് വെച്ച് കസ്റ്റംസ് സംഘം വീണ്ടും പരിശോധിക്കുകയും സ്വർണം പിടികൂടുകയും ചെയ്തു.

വിമാനത്താവളത്തിന് പുറത്ത് കസ്റ്റംസ് ഇത് ആദ്യമാണ് യാത്രക്കാരെ പരിശോധന നടത്തുന്നത്. ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുന്നതിനിടെയാണ് സ്വർണം പിടികൂടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News