തൃശ്ശൂരില്‍ കാര്‍ റോഡരികിലെ മരത്തിലിടിച്ച് യുവാവ് മരിച്ചു

തൃശൂര്‍ കയ്പമംഗലം പനമ്പിക്കുന്നില്‍ കാര്‍ റോഡരികിലെ മരത്തിലിടിച്ച് യുവാവ് മരിച്ചു. 4 പേര്‍ക്ക് പരിക്കേറ്റു. വയനാട് മാനന്തവാടി സ്വദേശി തെറ്റാന്‍ വീട്ടില്‍ നിസാം (28) ആണ് മരിച്ചത്.

കാറിലുണ്ടായിരുന്ന മാനന്തവാടി സ്വദേശികളായ കൊട്ടറായി വീട്ടില്‍ ജാഫര്‍ (30), പൊന്നാന്‍ വീട്ടില്‍ മെഹറൂഫ് (32), സീദി വീട്ടില്‍ സാദിഖ് (30), മൊമ്പറാന്‍ വീട്ടില്‍ ഫാഇസ് (23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. രാവിലെ അഞ്ച് മണിയോടെയായിരുന്നു അപകടം. വയനാട്ടില്‍ നിന്നും എറണാകുളത്തേക്ക് പോയിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here