Lakhimpur Kheri: ദലിത് സഹോദരിമാരെ ബലാത്സംഗത്തിനു ശേഷം കൊലപെടുത്തിയ കേസ്; പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ ദലിത് സഹോദരിമാരെ ബലാത്സംഗത്തിനു ശേഷം കൊലപെടുത്തിയ കേസിലെ ആറ് പ്രതികളെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

അതേസമയം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്നലെ രാത്രിയോടെ പെണ്‍കുട്ടികളുടെ മൃതദേഹം സംസ്‌കരിച്ചു. പീഡനം നടന്നതായും കഴുത്ത് ഞെരിച്ചതായും പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായിട്ടുണ്ട്. പെണ്‍കുട്ടികളുടെ കുടുംബം ആവശ്യങ്ങളറിയിച്ച് സര്‍ക്കാരിന് കത്ത് നല്‍കുകയും ചെയ്തിട്ടുണ്ട്.

ബുധന്‍ രാത്രിയാണ് നിഘസന്‍ ?ഗ്രാമത്തിലെ കരിമ്പിന്‍തോട്ടത്തില്‍ 17ഉം 15ഉം വയസ്സുള്ള പെണ്‍കുട്ടികളെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ വീട്ടുകാരെപ്പോലും കാണിക്കാതെ പൊലീസ് പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. പരാതിനല്‍കാനെത്തിയ പെണ്‍കുട്ടിയുടെ അമ്മയെ പൊലീസ് മര്‍ദ്ദിച്ചത് വന്‍ പ്രതിഷേധത്തിനിടയാക്കി. പ്രദേശത്ത് വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചു. യുപിയില്‍ ആദിത്യനാഥ് സര്‍ക്കാരിന്റെ ഭരണത്തില്‍ ദളിത്പീഡനം തുടര്‍സംഭവമാകുന്നതില്‍ രൂക്ഷ വിമര്‍ശനമുയര്‍ന്നു.

സംഭവത്തില്‍ പെണ്‍കുട്ടികളുടെ അയല്‍വാസിയായ ആറുപേരെ പൊലീസ് അറസ്റ്റുചെയ്തു. ഇവരില്‍ ഒരാളെ പൊലീസ് വെടിവെച്ചുവീഴ്ത്തുകയായിരുന്നു. ബലാത്സം?ഗത്തിനിടെ പെണ്‍കുട്ടികളെ സ്‌കാര്‍ഫ് ഉപയോ?ഗിച്ച് കഴുത്തുഞെരിച്ച് കൊന്നെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

ബുധനാഴ്ച രാത്രി ബൈക്കില്‍ എത്തിയ യുവാക്കള്‍ കുടിലില്‍ അതിക്രമിച്ചുകയറി തന്നെ മര്‍ദിച്ചശേഷം പെണ്‍മക്കളെ തട്ടിക്കൊണ്ടുപോകുകയായിരുന്നെന്ന് പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. പെണ്‍കുട്ടികള്‍ പ്രതികള്‍ക്കൊപ്പം ഇറങ്ങിപ്പോകുകയായിരുന്നെന്നും വിവാഹത്തിന് നിര്‍ബന്ധിച്ചതിനാലാണ് പ്രതികള്‍ കൊലപ്പെടുത്തിയതെന്നുമാണ് പൊലീസ് വാദം.

2020ലെ ഹാഥ്രസ് സംഭവത്തിന്റെ ആവര്‍ത്തനമാണ് ഇതെന്ന് സമാജ്വാദി പാര്‍ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പറഞ്ഞു. യുപി സര്‍ക്കാരിന്റെ ഭരണവീഴ്ചയാണ് ഇതെന്നും കുറ്റവാളികള്‍ക്ക് ഭയമില്ലാതായി മാറിയെന്നും ബിഎസ്പി അധ്യക്ഷ മായാവതി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News