Wayanad: വൈത്തിരിയില്‍ ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം; നിരവധിപേര്‍ക്ക് പരിക്ക്

വയനാട് വൈത്തിരിയില്‍ നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം.കടയിലുണ്ടായിരുന്ന ഒരാള്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്കേറ്റു.ഇവരെ വൈത്തിരി താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലുമായി പ്രവേശിപ്പിച്ചിരിക്കുകയാണ്.

കോഴിക്കോട് നിന്നും ബത്തേരിയിലേക്ക് പോവുകയായിരുന്ന ഫാന്റസി എന്ന ബസ്സാണ് പഴയ വൈത്തിരിക്ക് സമീപം അപകടത്തില്‍പ്പെട്ടത്.
എതിരെ വന്ന സ്‌കൂള്‍ ബസിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.നാട്ടുകാരും ഫയര്‍ഫോഴ്‌സും പോലീസും രക്ഷാപ്രവര്‍ത്തനം നടത്തി.കടയിലുണ്ടായിരുന്ന ഒരാളുടെ പരിക്ക് ഗുരുതരമെന്നാണ് വിവരം.

വ്യത്യസ്ത അപകടങ്ങളിലായി ഇന്ന് തൃശൂരിലെ നിരത്തില്‍ പൊലിഞ്ഞത് 3 ജീവനുകള്‍

വ്യത്യസ്ത അപകടങ്ങളിലായി ഇന്ന് തൃശൂരിലെ നിരത്തില്‍ പൊലിഞ്ഞത് 3 ജീവനുകള്‍. ചാവക്കാട് ദേശീയപാതയില്‍ ട്രെയിലറില്‍ നിന്ന് കൂറ്റന്‍ ഇരുമ്പ് ഷീറ്റുകള്‍ വീണ് ആണ് വഴിയാത്രക്കാരായ രണ്ടു പേര്‍ക്ക് ദാരുണാന്ത്യം സംഭവിച്ചത്. കയ്പമംഗലത്ത് കാര്‍ റോഡരികിലെ മരത്തിലേക്ക് ഇടിച്ചു കയറി കാര്‍ യാത്രികനായ യുവാവിന് ജീവന്‍ നഷ്ടമായത്

ചാവക്കാട് ദേശീയ പാതയില്‍ അകലാട് സ്‌കൂളിന് സമീപം രാവിലെ 6.30 ഓടെയായിരുന്നു ദാരുണമായ അപകടം നടന്നത്. എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ട്രയിലര്‍ ലോറിയില്‍ നിന്ന് ഇരുമ്പ് ഷീറ്റുകള്‍ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഇതിനടിയില്‍പ്പെട്ടാണ് വഴിയാത്രക്കാരായ അകലാട് സ്വദേശികളായ 70 ഉം 45ഉം വയസുള്ള മുഹമ്മദലി ഹാജി ഷാജി എന്നിവര്‍ക്ക് ജീവഹാനി സംഭവിച്ചത്. ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ നില്‍ക്കുകയായിരുന്ന അപകടത്തില്‍പ്പെട്ട മുഹമ്മദാലി . മറ്റൊരാള്‍ ഇരുചക്ര വാഹനത്തിലും യാത്ര ചെയ്യവേയാണ് അപകടം. ലോറിയില്‍ കൊണ്ടുപോയ ഇരുമ്പു ഷീറ്റുകള്‍ യാതൊരു സുരക്ഷിതവുമല്ലാതെയാണ് കൊണ്ടുപോയതെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. സംഭവസ്ഥലത്തു നിന്ന് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടെങ്കിലും ക്ലീനര്‍ പൊലിസ് പിടിയിലായി.

വയനാട് സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് കയ്പമംഗലത്ത് റോഡരികിലെ മരത്തിലിടിച്ച് അപകടത്തില്‍പ്പെട്ടത്. മാനന്തവാടി സ്വദേശി തെറ്റാന്‍ വീട്ടില്‍ നിസാം ആണ് മരിച്ചത്. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. രാവിലെ അഞ്ച് മണിയോടെയായിരുന്നു അപകടം. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകട കാരണമെന്ന് ആണ് പൊലീസ് വിശദീകരണം. വയനാട്ടില്‍ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്നു കാര്‍ യാത്രികര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News