Rahul Gandhi: ഭാരത് ജോഡൊ യാത്രയുടെ വിവാദ കണ്ടയിനറുകള്‍ മോട്ടോര്‍ വാഹന നിയമവും ലംഘിക്കുന്നു

രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡൊ യാത്രയുടെ വിവാദ കണ്ടയിനറുകള്‍ മോട്ടോര്‍ വാഹന നിയമവും ലംഘിക്കുന്നു.
കണ്ടയിനറുകളില്‍ പലതിനും പുറകുവശത്തും വശങളിലും വാഹന റജിസ്‌ട്രേഷന്‍ നമ്പര്‍ പ്രദര്‍ശിപ്പിച്ചിട്ടില്ല. സുരക്ഷാ സംവിധാനങളുമില്ല.

യുപി, രാജസ്ഥാന്‍, ഹരിയാന, റജിസ്‌ട്രേഷനുള്ള 60 തോളം കണ്ടയിനറുകളാണ് ഭാരത്ത് ജോഡൊ യാത്രയില്‍ ഉടനീളം സഞ്ചരിക്കുക.
ഇവയില്‍ 7 ലോറികള്‍ക്ക് റജിസ്‌ട്രേഷന്‍ നമ്പര്‍ ലോറിയുടെ പിന്നിലും വശങളിലും പ്രദര്‍ശിപ്പിച്ചിട്ടില്ല മെഡിക്കല്‍ വിഭാഗ കണ്ടെയിനറും ഇക്കൂട്ടത്തിലുണ്ട്.മോട്ടോര്‍ വാഹന ആക്റ്റ് സെക്ഷന്‍ 192 പ്രകാരം നാല് വശങളിലും റജിസ്‌ട്രേഷന്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കണം. ഇത് ലംഘിച്ചാല്‍ 5000 രൂപ പിഴ ചുമത്താം.ഒരേ കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടി ആയി വര്‍ദ്ധിക്കും.അതേ സമയം കണ്ടയിനറുകളെ വിവാദമാക്കുന്നതിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണെന്ന് ലിറ്റി ബല്‍റാം എം.എല്‍.എ പറഞ്ഞു.

അതെ സമയം ലോറികളില്‍ കണ്ടയിനറുകള്‍ സ്ഥാപിച്ച് അതില്‍ ആള്‍ട്ട്രേഷന്‍ വരുത്തിയാണ് തട്ട് തട്ടുകളായി കിടക്കകള്‍ സ്ഥാപിച്ചിട്ടുള്ളത്.അഗ്‌നിബാധ ഉണ്ടായാല്‍ തീയണക്കാനുള്ള സുരക്ഷാ സംവിധാനങള്‍ പോലും ഇല്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel