Mumbai:വിലക്കയറ്റത്തിനെതിരെ സിപിഎം ദക്ഷിണ താനെ താലൂക്ക് സമിതി ധര്‍ണ നടത്തി

(CPM)സി പി എം ദക്ഷിണ താനെ താലൂക്ക് സമിതിയുടെ അഭിമുഖ്യത്തില്‍ മുംബൈ(Mumbai) ഉപനഗരമായ കല്യാണിനടുത്ത് മുര്‍ബാദ് തഹസില്‍ദാര്‍ ഓഫീസിന് മുന്നില്‍ വിലക്കയറ്റത്തിനെതിരെ പ്രതിഷേധ മാര്‍ച്ച് നടന്നു. വിലക്കയറ്റത്തിനും ഭക്ഷ്യധാന്യങ്ങള്‍ക്ക് മേല്‍ ചുമത്തിയ ജിഎസ്ടിക്കും എതിരായിരുന്നു ധര്‍ണ സംഘടിപ്പിച്ചത്.

ദസറ, ദീപാവലി ആഘോഷക്കാലത്ത് പാവപ്പെട്ടവര്‍ക്ക് പഞ്ചസാര, എണ്ണ, റവ, മൈദ, ശര്‍ക്കര തുടങ്ങിയ ഭക്ഷ്യ വസ്തുക്കള്‍ റേഷന്‍ കട വഴി ലഭ്യമാക്കണമെന്ന പ്രധാന ആവശ്യമാണ് ധര്‍ണയില്‍ മുന്നോട്ട് വച്ചത്. പി കെ ലാലി, ഡോ കവിത വരെ, ദിലീപ് കരാളെ, ദിനേശ് ജാദവ്, ലക്ഷ്മണ്‍ ദാണ്ടെ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ സമരത്തില്‍ കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.

വിലക്കയറ്റത്തിന് പുറമെ ഭക്ഷ്യവസ്തുക്കളില്‍ ജി എസ് ടിയും അടിച്ചേല്‍പ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ പാവപ്പെട്ടവരുടെ ഭക്ഷണത്തില്‍ മണ്ണിടുകയാണെന്ന് സിപിഎം ദക്ഷിണ താനെ താലൂക്ക് സമിതി സെക്രട്ടറി പി കെ ലാലി പരാതിപ്പെട്ടു.റേഷന്‍ വസ്തു ഉപഭോക്താക്കളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് പകരം പാവപ്പെട്ടവരുടെ ഭക്ഷ്യ സുരക്ഷ എടുത്തു മാറ്റുന്ന സര്‍ക്കാര്‍ നയത്തില്‍ തങ്ങള്‍ പ്രതിഷേധിക്കുന്നുവെന്നും സമിതി തഹസില്‍ദാറിന് സമര്‍പ്പിച്ച നിവേദനത്തില്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News