A K Saseendran: കര്‍ഷക സമൂഹത്തില്‍ അസ്വസ്ഥതയുടെ വിത്ത് പാകാന്‍ ചിലര്‍ മനപൂര്‍വ്വം ശ്രമിക്കുന്നു; മന്ത്രി എ. കെ ശശീന്ദ്രന്‍

കര്‍ഷക സമൂഹത്തില്‍ അസ്വസ്ഥതയുടെ വിത്ത് പാകാന്‍ ചിലര്‍ മനപൂര്‍വ്വം ശ്രമിക്കുകയാണെന്ന് വനം മന്ത്രി എ. കെ ശശീന്ദ്രന്‍. ജനവാസ മേഖല ഒഴിവാക്കി കൊണ്ട് പദ്ധതി രേഖ കേരളം സമര്‍പ്പിച്ചു കഴിഞ്ഞു. കൂടുതല്‍ പഠനത്തിന് വിദഗ്ദ്ധ സമിതി നിലവില്‍ വരും. പരിസ്ഥിതി സംരക്ഷണത്തില്‍ കേരളം നടത്തിയതുപോലെ ഒരു ശ്രമവും ഇന്ത്യയില്‍ ഒരു സംസ്ഥാനവും നടത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റു മരിച്ച ഹുസൈന്റെ കുടുംബത്തിന് ഇന്ന് നഷ്ടപരിഹാരം കൈമാറും

പാലപ്പിള്ളിയിലെ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റുമരിച്ച കോഴിക്കോട് മുക്കം സ്വദേശി ഹുസൈന്റെ കുടുംബത്തിന് ഇന്ന് നഷ്ടപരിഹാരം കൈമാറും.

സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ലക്ഷം രൂപയില്‍ ആദ്യ ഗഡുവായ 5 ലക്ഷം രൂപയാണ് മന്ത്രി എ കെ ശശീന്ദ്രന്‍ വീട്ടിലെത്തി കൈമാറുക. ഏഴു വര്ഷം മുന്‍പാണ് വനംവകുപ്പ് റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെ അംഗമായി ഹുസൈന്‍ വയനാട്ടില്‍ ജോലിയില്‍ പ്രവേശിച്ചത്.

പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളും ഭാര്യയുമടങ്ങുന്ന കുടുംബം. ആ കുടുംബത്തിന്റെ ഏക ആശ്രയമാണ് കാടിറങ്ങി വന്ന കാട്ടാനക്കൂട്ടം ഇല്ലാതാക്കിയത്. ചെറുപ്പം മുതല്‍ തന്നെ ഏതു ക്ഷുദ്ര ജീവികളെയും വരുതിയിലാക്കാനുള്ള അസാമാന്യ പാടവമുണ്ടായിരുന്നു ഹുസൈന്. അതുകൊണ്ടു തന്നെ നിരവധി തവണ രാജവെമ്പാല ഉള്‍പ്പെടെയുള്ള വിഷപ്പാമ്പുകളെ പിടികൂടി നാട്ടുകാരുടെ ഭീതിയകറ്റാന്‍ വിളിപ്പുറത്തുണ്ടായിരുന്നു ഹുസൈന്‍.

വനം വകുപ്പ് റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെ അംഗമാവുന്നതിനും മുന്‍പ് തന്നെ വനപാലകര്‍ക്കു സഹായി കൂടിയായിരുന്നു ഹുസൈന്‍. ഏഴു വര്ഷം മുന്‍പാണ് വനം വകുപ്പ് റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെ അംഗമായി ഹുസൈന്‍ വയനാട്ടില്‍ ജോലിയില്‍ പ്രവേശിച്ചത്. ഹുസൈന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.

സ്വന്തമായി ഒരു വീടെന്ന സ്വപ്നം ബാക്കി വെച്ചാണ് ഹുസൈന്‍ വിട പറഞ്ഞത്. നിലവിലെ വീട് പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായി ഏറെക്കുറെ പൊളിച്ചുമാറ്റിയ അവസ്ഥയിലുമാണ്.

മനസ്സിനെയും ശരീരത്തെയും സദാസമയവും സേവന സന്നദ്ധമാക്കി നാടിനാകെ കാവലാളായിരുന്നു പ്രകാശമാണ് കാടിറങ്ങി വന്ന കാട്ടാനക്കൂട്ടം തല്ലിക്കെടുത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News