Kollam:ചടയമംഗലത്ത് യുവതി ഭര്‍ത്തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍

(Kollam)കൊല്ലം ചടയമംഗലത്ത് യുവതി ഭര്‍ത്തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍. ഇട്ടിവ സ്വദേശി ഐശ്വര്യ ഉണ്ണിത്താനാണ് ഭര്‍തൃഗൃഹത്തിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയ്ക്ക് നേരെ ഗാര്‍ഹിക പീഡനം ഉണ്ടായെന്ന് ആരോപിച്ച് സഹോദരന്‍ ചടയമംഗലം പൊലീസിന് പരാതി നല്‍കി.

ഇന്നലെ ഉച്ചയോടെ ഐശ്വര്യ കിടപ്പുമുറിയിലെ ഫാനില്‍ സാരിയില്‍ കെട്ടിതൂങ്ങിമരിക്കുകയായിരുന്നു. ചടയമംഗലം മേടയില്‍ ശ്രീമൂലം നിവാസില്‍ കണ്ണന്‍ നായരാണ് ഐശ്വര്യ ഉണ്ണിത്താന്റെ ഭര്‍ത്താവ്. ഇവര്‍ക്ക് ഒരു കുട്ടിയുണ്ട്. മൃതദേഹം ആദ്യം കടയ്ക്കല്‍ താലൂക്ക് ഹോസ്പിറ്റലില്‍ എത്തിക്കുകയും പിന്നീട് പോസ്റ്റുമോര്‍ട്ടത്തിനായി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി തിരുവനന്തപുരം കോളേജിലേക്ക് മാറ്റുകയും ചെയ്തു.

വിവാഹം കഴിഞ്ഞതിനു ശേഷം 1 വര്‍ഷത്തോളം ഇരുവരും പിണങ്ങി താമസിച്ചിരുന്നു. പിന്നീട് കൗണ്‍സിലിംഗ് നടത്തി ഒരുമിച്ചു താമസിച്ച് തുടങ്ങുകയായിരുന്നു. എന്നാല്‍ തന്റെ സഹോദരിക്കു ഭര്‍ത്താവില്‍ നിന്നും ശരീരികവും മാനസികവുമായിട്ടുള്ള പീഡനം സഹിക്കാതെയാണ് ആത്മഹത്യചെയ്തതെന്നും മരണത്തില്‍ സംശയം ഉണ്ടെന്നും കാട്ടി ചടയമംഗലം പോലീസില്‍ മരിച്ച ഐശര്യയുടെ സഹോദരന്‍ പരാതി നല്‍കി.
ചടയമംഗലം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News