കാലാവസ്ഥയെ മനസിലാക്കി എങ്ങനെ റോഡ് നിര്‍മാണം നടത്താം എന്നതാണ് ചിന്തിക്കുന്നത്; മന്ത്രി മുഹമ്മദ് റിയാസ്

സംസ്ഥാനത്തെ റോഡുകള്‍ തകരാന്‍ കാരണം കാലം തെറ്റി പെയ്യുന്ന മഴയെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. പ്രകൃതി വിഭവങ്ങളുടെ ചൂഷണം തടയുകയാണ് പ്രധാനലക്ഷ്യമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പ്രളയത്തെ പ്രതിരോധിക്കുന്ന നിര്‍മിതികളാണ് ഇനി കേരളത്തിന് ആവശ്യം. രാജ്യത്തെ വിവിധ ഐ ഐ ടി കളെ പങ്കെടുപിച്ച് കൊണ്ട് പുതിയ സാങ്കേതിക വിദ്യയിലൂടെയുള്ള നിര്‍മിതികള്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. മഴക്ക് വരെ മാറ്റം വന്നു.

കാലാവസ്ഥയെ മനസിലാക്കി എങ്ങനെ റോഡ് നിര്‍മാണം നടത്താം എന്നതാണ് ചിന്തിക്കുന്നത്.കാലാവസ്ഥാ വ്യതിയാനം പ്രധാന പ്രശ്‌നമാണ്. കുഴിയില്‍ വീണ് പരിക്കേല്‍ക്കുന്നവര്‍ക്കും മരിക്കുന്നവരുടെ കുടുംബത്തിനും സര്‍ക്കാര്‍ സഹായം നല്‍കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്ത് എടുക്കേണ്ട തീരുമാനമാണെന്ന് അദ്ദേഹം പറഞ്ഞു. റണ്ണിങ് കോണ്‍ട്രാക്ട് ഫലപ്രദമായി നടപ്പിലാക്കിയാല്‍ പ്രശ്‌നങ്ങള്‍ അവസാനിക്കും. കൊള്ളലാഭം സ്വീകരിക്കുന്നവരെ അതുമായി മുന്നോട്ട് പോകാന്‍ അനുവദിക്കില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News