Palakkad:പന്നിക്കുവെച്ച കെണിയില്‍ നിന്ന് ഷോക്കേറ്റ് യുവാവിന്റെ മരണം; 3 പേര്‍ അറസ്റ്റില്‍

(Palakkad)പാലക്കാട് എലപ്പുള്ളിയില്‍ കാട്ടുപന്നിയ്ക്കുവെച്ച കെണിയിലകപ്പെട്ട് യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍(arrest). ഇലക്ട്രിക് കെണി സ്ഥാപിച്ചയാളും മകനും സഹായിയുമാണ് പിടിയിലായത്

എലപ്പുള്ളി കുന്നുകാട് വീട്ടില്‍ ദൈവസഹായം, മകന്‍ ചിന്ന രാജ്, കെണിവെയ്ക്കാന്‍ സഹായിച്ച കുന്നുകാട് സ്വദേശി ശേഖരന്‍ എന്നിവരാണ് അറസ്റ്റിലായത്. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ലോടെന്‍ഷന്‍ ലൈനില്‍നിന്ന് ഇരുമ്പ് തോട്ടി ഉപയോഗിച്ചാണ് സംഘം പാടത്തെ കെണിയിലേക്ക് വൈദ്യുതി എത്തിച്ചത്. കഴിഞ്ഞദിവസം രാവിലെയാണ് എലപ്പുള്ളിയില്‍ നെല്‍പ്പാടത്ത് മേച്ചേരിപ്പാടത്ത് വിനീഷിനെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടത്. ചിന്നരാജാണ് മൃതദേഹം ആദ്യം കണ്ടത്.

ഇയാള്‍ പൊലീസിനെയും വിനീതിന്റെ സുഹൃത്തുക്കളെയും വിവരമറിയിച്ചു. തുടര്‍ന്ന് ചിന്നരാജും ദൈവസഹായവും പാലക്കാട് കസബ പോലിസില്‍ കീഴടങ്ങുകയായിരുന്നു. ജില്ലാ പോലിസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പി വി കെ രാജുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കെഎസ്ഇബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News