ശരീരഭാരം കുറയ്ക്കും സൂപ്പി ഡംപ്ലിങ്സ്

മൾട്ടിഗ്രെയ്ൻ ഫ്ലോർ – 75 ഗ്രാം

ചിക്കൻ, എല്ലില്ലാതെ വേവിച്ചു ചെറിയ

കഷണങ്ങളാക്കിയത് – ഒരു വലിയ സ്പൂൺ

ബേബി കോൺ, ചെറുതായി അരിഞ്ഞത് – ഒരു

വലിയ സ്പൂൺ

കാരറ്റ് അരിഞ്ഞത് – ഒന്നര ചെറിയ സ്പൂൺ

മുട്ട വെള്ള – ഒരു മുട്ടയുടേത്

ഉപ്പ് – പാകത്തിന്

സൂപ്പ് തയാറാക്കാൻ

ടുമാറ്റോ പ്യൂരി – ഒരു തക്കാളിയുടേത്

സ്പ്രിങ് അണിയൻ – ഒരു ചെറിയ സ്പൂൺ

കുരുമുളകുപൊടി – അര ചെറിയ സ്പൂൺ

വെളുത്ത എള്ള് – ഒരു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ മാവ് ചപ്പാത്തി പരുവത്തിൽ കുഴച്ചെടുക്കുക.

∙ നോൺസ്റ്റിക് പാന്‍ ചൂടാക്കി ചിക്കൻ, ബേബികോൺ, കാരറ്റ്, മുട്ടവെള്ള, ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക. ഇതാണ് ഡംപ്ലിങ്ങിനുള്ള ഫില്ലിങ്.

∙ മാവ് ചെറിയ പൂരിയുടെ വലുപ്പത്തിൽ പരത്തണം. അതിൽ ഫില്ലിങ് നിറച്ച് അരിക് ചുരുട്ടി ആവിയിൽ വേവിച്ചെടുക്കുക.

∙ ടുമാറ്റോ പ്യൂരി, സ്പ്രിങ് അണിയൻ, കുരുമുളകുപൊടി എന്നിവ ഒരു പാത്രത്തിലാക്കി തിളപ്പിച്ച് സൂപ്പ് തയാറാക്കുക.

∙ ഇതിലേക്ക് വെളുത്ത എള്ള് വിതറിയശേഷം  ഡംപ്ലിങ്സ് ഓരോന്നായി ചേർക്കാം. ചൂടോടെ വിളമ്പാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News