കൊലക്കേസ് പ്രതി നിഖില്‍ പൈലി രാഹുല്‍ ഗാന്ധിയുടെ ജോഡോ യാത്രയില്‍; പ്രതിഷേധവുമായി ഡി വൈ എഫ് ഐ|DYFI

എസ് എഫ് ഐ പ്രവര്‍ത്തകന്‍ ധീരജിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി നിഖില്‍ പൈലിയെ ഭാരത് ജോഡോ യാത്രയില്‍ അംഗമാക്കിയതിനെതിരെ ഡിവൈഎഫ്‌ഐ(DYFI).

രാഹുല്‍ ഗാന്ധി യാത്ര നടത്തുന്നത് കൊലക്കേസ് പ്രതികളായ, വിചാരണ നേരിടുന്ന കൊടും ക്രിമിനലുകള്‍ക്ക്, പൊതു സ്വീകാര്യത ഉണ്ടാക്കി കൊടുക്കാനാണോയെന്ന് വ്യക്തമാക്കണമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ചോദിച്ചു.

ഒരു വിദ്യാര്‍ത്ഥി പ്രവര്‍ത്തകനെ ക്രൂരമായി കൊന്നുകളഞ്ഞ ക്രിമിനലിനെ തന്റെ യാത്രയുടെ ഭാഗമാക്കി എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് നേത്വത്വവും വിശദീകരിക്കണമെന്നും വി കെ സനോജ് ആവശ്യപ്പെട്ടു. ധീരജ് വധകേസില്‍ ജാമ്യത്തിലിറങ്ങിയ ഒന്നാം പ്രതിയും യൂത്ത് കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റുമായ നിഖില്‍ പൈലിയെ രാഹുല്‍ ഗാന്ധിയുടെ യാത്രയുടെ സ്ഥിര സാന്നിദ്ധ്യമാക്കിയത് ധീരജിനെയും കുടുംബത്തെയും അധിക്ഷേപിക്കുന്ന കോണ്‍ഗ്രസ് നിലപാടിന്റെ തുടര്‍ച്ചയാണെന്ന് സനോജ് വിമര്‍ശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News