കണ്ണൂരിലും കോഴിക്കോടും റോഡുകളില്‍ വിജിലന്‍സ് പരിശോധന

കണ്ണൂരില്‍ പഞ്ചായത്ത് റോഡുകളില്‍ വിജിലന്‍സ് പരിശോധന. യുഡിഎഫ് ഭരിക്കുന്ന കടമ്പൂര്‍ പഞ്ചായത്തിലെ കടമ്പൂര്‍ സ്‌കൂള്‍-മമ്മാക്കുന്ന് റോഡില്‍ വിജിലന്‍സ് Sp PC സജീവന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി.25 ലക്ഷം ചിലവഴിച്ച് നിര്‍മ്മിച്ച റോഡ് മൂന്നു മാസത്തിനകം തകര്‍ന്നതിനെ തുടര്‍ന്നാണ് വിജിലന്‍സ് പരിശോധന നടത്തിയത്.

ഓപ്പറേഷന്‍ സരള്‍ രാസ്ത മൂന്നിന്റെ ഭാഗമായാണ് വിജിലന്‍സ് റോഡ് പരിശോധന പരിശോധന.വിജിലന്‍സ് എസ് പി പിസി സജീവന്റെ നേതൃത്വത്തിലാണ് കടമ്പൂര്‍ സ്‌കൂള്‍ മമ്മാക്കുന്ന് റോഡ് പരിശോധിച്ചത്.കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചാണ് കടമ്പൂര്‍ പഞ്ചായത്ത് റോഡ് നിര്‍മ്മിച്ചത്.25 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച റോഡ് മൂന്ന് മാസത്തിനകം പലയിടത്തും തകര്‍ന്നു.കണ്ണൂരില്‍ സമാനമായ രീതിയില്‍ തകര്‍ന്ന അഞ്ച് റോഡുകളില്‍ കൂടി പരിശോധന നടത്തുമെന്ന് എസ് പി പിസി സജീവ് പറഞ്ഞു

859 മീറ്റര്‍ റോഡില്‍ പല ഭാഗത്തും കുഴികള്‍ രൂപപ്പെട്ടിരുന്നു.കടമ്പൂര്‍ സ്‌കൂള്‍ ഭാഗത്ത് നിന്നും റോഡ് തുരന്ന് സാമ്പിള്‍ ശേഖരിച്ചു.ഹൈക്കോടതി ഉത്തരവ് പ്രകാരം വിജിലല്‍സ് ഡയറക്ടരുടെ നിര്‍ദ്ദേശം അനുസരിച്ചാണ് സംസ്ഥാനത്ത് ഓപ്പറേഷന്‍ സരള്‍ രാസ്ത മൂന്ന് നടപ്പാക്കുന്നത്.

അതേസമയം, കൂളിമാട് – കളന്‍തോട് റോഡില്‍ സംസ്ഥാന വിജിലന്‍സ് പരിശോധന. ആറ് മാസത്തിനുള്ളില്‍ നടത്തിയ ഏതെങ്കിലും പ്രവൃത്തികളില്‍ തകരാറോ അപാകതയോ ഉണ്ടോ എന്ന് വിലയിരുത്തുന്നതിനാണ് കോഴിക്കോട് വിജിലന്‍സ് ഡിവൈഎസ്പി സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News