ADVERTISEMENT
കാട്ടാന ആക്രമണത്തില്‍ മരണപ്പെട്ട ഉദ്യോഗസ്ഥന്‍ ഹുസൈന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം മന്ത്രി എ കെ ശശീന്ദ്രന്‍(കാട്ടാന ആക്രമണത്തില്‍ മരണപ്പെട്ട ഹുസൈന്റെ കുടുംബത്തിന് ധനസഹായം കൈമാറി മന്ത്രി എ കെ ശശീന്ദ്രന്‍(A. K. Saseendran) കൈമാറി. ഭാര്യക്ക് ജോലി നല്‍കുന്ന കാര്യം ആലോചിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ഹുസൈന്റെ കുടുംബത്തിന് കാരശ്ശേരി ബാങ്ക് വീട് വെച്ച് നല്‍കും.സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ലക്ഷം രൂപയില്‍ ആദ്യ ഗഡുവായ 5 ലക്ഷം രൂപയാണ് മന്ത്രി എ കെ ശശീന്ദ്രന്‍ വീട്ടിലെത്തി കൈമാറിയത്. ഏഴു വര്‍ഷം മുന്‍പാണ് വനംവകുപ്പ് റാപ്പിഡ് റെസ്പോണ്‍സ് ടീമിന്റെ അംഗമായി ഹുസൈന്‍ വയനാട്ടില്‍ ജോലിയില്‍ പ്രവേശിച്ചത്.
പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളും ഭാര്യയുമടങ്ങുന്ന കുടുംബം. ആ കുടുംബത്തിന്റെ ഏക ആശ്രയമാണ് കാടിറങ്ങി വന്ന കാട്ടാനക്കൂട്ടം ഇല്ലാതാക്കിയത്. ചെറുപ്പം മുതല്‍ തന്നെ ഏതു ക്ഷുദ്ര ജീവികളെയും വരുതിയിലാക്കാനുള്ള അസാമാന്യ പാടവമുണ്ടായിരുന്നു ഹുസൈന്. അതുകൊണ്ടു തന്നെ നിരവധി തവണ രാജവെമ്പാല ഉള്‍പ്പെടെയുള്ള വിഷപ്പാമ്പുകളെ പിടികൂടി നാട്ടുകാരുടെ ഭീതിയകറ്റാന്‍ വിളിപ്പുറത്തുണ്ടായിരുന്നു ഹുസൈന്‍.
സ്വന്തമായി ഒരു വീടെന്ന സ്വപ്നം ബാക്കി വെച്ചാണ് ഹുസൈന്‍ വിട പറഞ്ഞത്. നിലവിലെ വീട് പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായി ഏറെക്കുറെ പൊളിച്ചുമാറ്റിയ അവസ്ഥയിലുമാണ്. മനസ്സിനെയും ശരീരത്തെയും സദാസമയവും സേവന സന്നദ്ധമാക്കി നാടിനാകെ കാവലാളായിരുന്നു പ്രകാശമാണ് കാടിറങ്ങി വന്ന കാട്ടാനക്കൂട്ടം തല്ലിക്കെടുത്തിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.