Anti drugs | ലഹരി വിരുദ്ധ ക്യാമ്പയിനുകളുടെ ഭാഗമായി പന്തളം ജനമൈത്രി പോലീസ് കൂട്ടയോട്ടം നടത്തി

ലഹരിയുടെ കിരാത കരങ്ങളിൽ നിന്നും യുവതലമുറയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടുകൂടി കേരള പോലീസിന്റെ പദ്ധതിയായ യോദ്ധാവിന്റെ ഭാഗമായി പന്തളം ജനമൈത്രി പോലീസ് നടത്തുന്ന വിവിധ ലഹരി വിരുദ്ധ ക്യാമ്പയിനുകൾ ഉൾപ്പെടുത്തിക്കൊണ്ട് കൂട്ടയോട്ടം നടത്തി.
പന്തളം എസ് എച്ച് ഒ, എസ്സ്. ശ്രീകുമാർ ഫ്ലാഗ് ഓഫ് ചെയ്തു.

എസ്ഐമാരായ ശ്രീജിത്ത്, രാജൻ, തോമസ് ഉമ്മൻ, വിനോദ് കുമാർ എന്നിവർ നേതൃത്വം നൽകിയ കൂട്ടയോട്ടത്തിൽ പോലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു. ലഹരിക്ക് അടിമപ്പെടുന്ന യുവതയേ അതിൽ നിന്നും മുക്തമാക്കുന്നതിനും മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ വിപുലീകരിക്കാനും സ്കൂൾ കോളേജ് തലങ്ങളിൽ ബോധവൽക്കരണ ക്ലാസുകൾ ഇതിനോടൊപ്പം നടത്തി വരുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News