Heart attack | മരണകാരണമാകാവുന്ന സഡണ്‍ കാര്‍ഡിയാക് അറസ്റ്റ് ലക്ഷണങ്ങള്‍

ആകെ ഹൃദ്രോഗങ്ങള്‍ മൂലം മരിക്കുന്നവരില് 50 ശതമാനം പേരും ‘സഡണ്‍ കാര്‍ഡിയാക് അറസ്റ്റ്’ മൂലം മരിക്കുന്നവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഏത് പ്രായത്തിലുള്ള ആരെയും ബാധിക്കാവുന്ന മരണകാരണങ്ങളിലൊന്നാണ് സഡണ്‍ കാർഡിയാക് അറസ്റ്റ്. സഡണ്‍  കാർഡിയാക് അറസ്റ്റ് സംഭവിക്കുന്നത് നമ്മുടെ ഹൃദയത്തിനുള്ളിലെ ഇലക്ട്രിക് സർക്യൂട്ടിൽ നടക്കുന്ന  പ്രവർത്തനക്ഷമമല്ലാത്ത അവസ്ഥ കാരണം ഹൃദയത്തിലേക്കുള്ള രക്തയോട്ടം നിലക്കുന്നതാണ്. പലപ്പോഴും കുഴഞ്ഞു വീണ് മരിക്കുന്നത് ഇതിമൂലമാകാം.

‘സഡണ്‍ കാര്‍ഡിയാക് അറസ്റ്റിന്‍റെ ചില ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…

  • നെഞ്ച് വേദന

  • നെഞ്ചില്‍ അസ്വസ്ഥത

  • നെഞ്ചിടിപ്പ് കൂടുക

  • പള്‍സ് ഇല്ലാതാവുക.

  • ബോധം പോവുക.

  • തലകറക്കം.

  • ശ്വാസംമുട്ടല്‍

  • പെട്ടെന്ന് കുഴഞ്ഞുവീഴുക.

  • സംസാരിക്കാൻ കഴിയാതെ ബുദ്ധിമുട്ടുക.

കാര്‍ഡിയാക് അറസ്റ്റുണ്ടായാല്‍ പ്രാഥമികമായി കാര്‍ഡിയോപള്‍മിനറി റീസസിറ്റേഷന്‍ (സിപിആര്‍) നല്‍കേണ്ടത് രോഗിയെ രക്ഷപ്പെടുത്തുന്നതില്‍ നിര്‍ണായകമാണ്.

രക്തധമനികളില്‍ രക്തം കട്ടപിടിക്കുന്ന കൊറോണറി ഹാര്‍ട്ട് ഡിസീസ്, പുകവലി, മദ്യപാനം, ഉയര്‍ന്ന രക്തസമ്മര്‍ദം, ഉയര്‍ന്ന കൊളസ്ട്രോള്‍, അമിതവണ്ണം, പ്രമേഹം, അലസമായ ജീവിതശൈലി എന്നിവയെല്ലാം ഹൃദയസ്തംഭനത്തിനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. ചിട്ടിയായ ജീവിതശൈലി, നല്ല ഭക്ഷണക്രമം, നല്ല ഉറക്കം, നിത്യവുമുള്ള വ്യായാമം, മദ്യപാന നിയന്ത്രണം, പുകവലിയും മറ്റ് ലഹരി മരുന്നുകളും ഒഴിവാക്കല്‍ തുടങ്ങിയവയിലൂടെയെല്ലാം ഹൃദ്രോഗ സാധ്യതകളെ തടയാന്‍ കഴിയും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News