Dooradarshan:വാര്‍ഷിക നിറവില്‍ ദൂരദര്‍ശന്‍; പഴയകാലം ഓര്‍മിച്ച് കെ കുഞ്ഞികൃഷ്ണന്‍

പല തലമുറകളുടെ ഗൃഹാതുരത്വം നിറഞ്ഞ ഓര്‍മ്മകളുടെ ഒറ്റപ്പേരാണ് ദൂരദര്‍ശന്‍. ആ പഴയ ദൂരദര്‍ശന്‍ കാലം ഓര്‍മിപ്പിക്കുകയാണ് ദൂരദര്‍ശന്റെ തന്നെ അഡീഷണല്‍ ഡയറക്ടര്‍ ജനറലായി വിരമിച്ച കെ കുഞ്ഞികൃഷ്ണന്‍. ‘ദൂരദര്‍ശന്‍ കാലം പൂക്കളും മുള്ളുകളും’ എന്ന പുസ്തകം കെ കുഞ്ഞികൃഷ്ണന്റെ അനുഭവകുറുപ്പ് കൂടെയാണ്. ദൂരദര്‍ശന്‍ന്റെ 63-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ സാഹിത്യകാരന്‍ സക്കറിയയാണ് പുസ്തകം പ്രകാശനം ചെയ്തത്.

ദൂരദര്‍ശന്‍, ഒരു തലമുറയുടെ നൊസ്റ്റാള്‍ജിയ ആണ്. മിനിസ്‌ക്രീനിലെ ചലിക്കുന്ന ദൃശ്യങ്ങള്‍ക്കായി കാത്തിരുന്ന ഒരു കാലം. പലരും സിനിമയുടെ മധുരം ആദ്യമായി നുണഞ്ഞത് അവിടെ നിന്നായിരുന്നു. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആയിരുന്ന ഒരു സമൂഹത്തിന് ദൂരദര്‍ശന്‍ അങ്ങനെ നിറം പകര്‍ന്നു. ദൂരദര്‍ശന്റെ ആദ്യകാല യാത്രയിലും കെ കുഞ്ഞികൃഷ്ണനും ഒപ്പമുണ്ടായിരുന്നു.

‘ദൂരദര്‍ശന്‍ കാലം പൂക്കളും മുള്ളുകളും’ എന്ന പുസ്തകം കെ കുഞ്ഞികൃഷ്ണന്റെ അനുഭവകുറിപ്പ് കൂടെയാണ്. ടെലിവിഷന്റെ മുഖച്ഛായ തന്നെ മാറിയ ഈ കാലത്തും അന്നും ഇന്നും ദൂരദര്‍ശന്‍ സമൂഹത്തില്‍ ഒരിക്കലും വിഷം കലര്‍ത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പുസ്തകത്തിന്റെ ആദ്യ പതിപ്പ് കവിയും ഗാനരചയിതാവുമായ കെ എല്‍ ശ്രീകൃഷ്ണദാസ് ഏറ്റുവാങ്ങി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News