സ്പീക്കര്‍ എ എന്‍ ഷംസീറിന് തലശേരിയില്‍ വന്‍ സ്വീകരണം

സ്പീക്കറായി ചുമതലയേറ്റ ശേഷം ആദ്യമായി ജന്മനാട്ടിലെത്തിയ സ്പീക്കര്‍ എ എന്‍ ഷംസീറിന് തലശേരി റെയില്‍വെ സ്റ്റേഷനില്‍ ഉജ്വല വരവേല്‍പ്. വെള്ളി രാവിലെ 8മണിയോടെ മംഗളൂരു എക്സ്പ്രസിനെത്തിയ സ്പീക്കറെ മണ്ഡലത്തിലെ ജനങ്ങളും രാഷ്ട്രീയ–സാമൂഹ്യ നേതാക്കളും ചേര്‍ന്ന് സ്വീകരിച്ചു.

സിപിഐ എം ജില്ല സെക്രട്ടറി എം വി ജയരാജന്‍, റബ്കോ ചെയര്‍മാന്‍ കാരായിരാജന്‍, ജില്ല സെക്രട്ടറിയറ്റംഗങ്ങളായ എം സുരേന്ദ്രന്‍, പി ഹരീന്ദ്രന്‍, ജില്ലകമ്മിറ്റി അംഗങ്ങളായ എം സി പവിത്രന്‍, കെ കെ പവിത്രന്‍, ഏരിയസെക്രട്ടറിമാരായ കെ ഇ കുഞ്ഞബ്ദുള്ള, സി കെ രമേശന്‍, സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം സി പി ഷൈജന്‍, മണ്ഡലം സെക്രട്ടറി എം എസ് നിഷാദ്, എന്‍സിപി ജില്ല പ്രസിഡന്റ് കെ സുരേശന്‍, വിവിധ രാഷ്ട്രീയപാര്‍ടി നേതാക്കളായ കെ വിനയരാജ്, രമേശന്‍ ഒതയോത്ത്, ബി പി മുസ്തഫ, കെ സന്തോഷ്, ജോര്‍ജ് പീറ്റര്‍, ഡിവൈഎഫ്ഐ ജില്ല പ്രസിഡന്റ് മുഹമ്മദ് അഫ്സല്‍, ജില്ല പഞ്ചായത്തംഗം ഇ വിജയന്‍, നഗരസഭ വൈസ്ചെയര്‍മാന്‍ വാഴയില്‍ശശി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ ശൈലജ, വൈസ്പ്രസിഡന്റ് ടി ടി റംല, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍ തുടങ്ങി നിരവധിപേര്‍ സ്വീകരിക്കാനെത്തി. വൈകിട്ട് 5ന് തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ തലശേരി പുതിയബസ്സ്റ്റാന്‍ഡില്‍ പൗരസ്വീകരണം നല്‍കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News