DYFI: തിരുവല്ലം ടോള്‍ പ്ലാസയിലെ അതിക്രമങ്ങള്‍ക്കെതിരെ പ്രതിക്ഷേധവുമായ് ഡിവൈഎഫ്‌ഐ മാര്‍ച്ച്

തിരുവല്ലം ടോള്‍ പ്ലാസയിലെ അതിക്രമങ്ങള്‍ക്കെതിരെ പ്രതിക്ഷേധവുമായ് ഡിവൈഎഫ്‌ഐ മാര്‍ച്ച്. ടോള്‍ നിരക്കുകള്‍ പുതുക്കുക ജീവനക്കാരുടെ ഗുണ്ടായിസം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്.

കാരോട് – കഴക്കൂട്ടം ദേശീയ പാതയിലെ തിരുവല്ലം ടോള്‍ പ്ലാസയില്‍ അമിത ടോള്‍ പിരിക്കുന്നതിനെതിരെയാണ് ഡി വൈ എഫ് ഐ കോവളം ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിക്ഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്ത്. ഇത് ചോദ്യം ചെയ്തവരെ ഗുണ്ടകളെ ഉപയോഗിച്ച് ആക്രമിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ശക്തമായ സമരവുമായ് മുന്നോട്ട് പോവുമെന്ന് ഡി വൈ എഫ് ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി അനുപ് പറഞ്ഞു.

പരിസരവാസികളോടു പോലും ടോള്‍ പ്ലാസ ജീവനക്കാര്‍ മോശമായ് പെരുമാറുന്നുവെന്ന് ആരോപണമുണ്ട്. പണി പൂര്‍ത്തിയാവാത്ത റോഡില്‍ ടോള്‍ പിരിവ് പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കയാണ് മാനേജ്‌മെന്റ് ഇത്തരത്തില്‍ അമിത ടോള്‍ ഈടാക്കുന്നത്. വികസനത്തിന്റെ പേരില്‍ മേശം പെരുമാറ്റം തുടര്‍ന്നാല്‍ ശക്തമായ സമരങ്ങളിലേക്ക് ഡി വൈ എഫ് ഐ നേതാക്കള്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here