സിഐടിയു കാസര്‍കോഡ് ജില്ലാ സമ്മേളനത്തിന് തുടക്കമായി

സിഐടിയു കാസര്‍കോഡ് ജില്ലാ സമ്മേളനത്തിന് തുടക്കമായി. ചെറുവത്തൂരില്‍ പി രാഘവന്‍ , കെ ബാലകൃഷ്ണന്‍ നഗറിലാണ് രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനം. സി ഐ ടി യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എം പി പ്രതി നിധി സമ്മേളനം ഉദ്ഘാടനം ചെയ്തു.

പ്രതിനിധി സമ്മേളന നഗരിയില്‍ ജില്ലാ പ്രസിഡന്റ് സാബു എബ്രഹാം പതാക ഉയര്‍ത്തി. 12 ഏരിയകളില്‍ നിന്നായി 315 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ശനിയാഴ്ച വൈകുന്നേരം പതിനായിരം പേരെ പങ്കെടുപ്പിച്ച് റാലി നടത്തും. ചെറുവത്തൂരില്‍ പൊതു സമ്മേളനം നടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News