Delhi:ദില്ലി മദ്യനയ അഴിമതി; രാജ്യവ്യാപക പരിശോധനയുമായി ഇ ഡി

(Delhi)ദില്ലി മദ്യനയ അഴിമതിയില്‍ രാജ്യവ്യാപക പരിശോധനയുമായി ഇ.ഡി(ED). 40 ഇടങ്ങളിലാണ് ഇ.ഡി റെയ്ഡ് നടത്തുന്നത്. അതേസമയം ദില്ലി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനെ ഇ.ഡി. ഇന്ന് തിഹാര്‍ ജയിലിലെത്തി ചോദ്യംചെയ്യും.

തെലങ്കാന, ആന്ധ്രപ്രദേശ്, കര്‍ണാടക, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ 40 ഇടങ്ങളിലാണ് ഇ ഡി പരിശോധന നടത്തുന്നത് . ഇതില്‍ റെയ്ഡ് നടക്കുന്ന 20 സ്ഥലങ്ങളും തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദിലാണ്. കഴിഞ്ഞ ദിവസം മദ്യശാല അഴിമതിയില്‍ കൂടുതല്‍ ആരോപണങ്ങളുമായി ബി.ജെ.പി രംഗത്തെത്തിയതിന് പിന്നാലെയാണ് ഇ.ഡിയുടെ വ്യാപക പരിശോധന.

മദ്യശാലകളുടെ ഉടമസ്ഥര്‍ ആം ആദ്മി പാര്‍ട്ടിക്ക് 100 കോടി രൂപ കൈക്കൂലി നല്‍കിയെന്നും അതിലുടെ ലഭിച്ച പണം ഗോവ, പഞ്ചാബ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി വിനിയോഗിച്ചുവെന്നാണ് ബി.ജെ.പിയുടെ ആരോപണം. അതേസമയം, മദ്യശാലകള്‍ അനുവദിച്ചതില്‍ അഴിമതിയുണ്ടെന്ന ആരോപണം വീണ്ടും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നിഷേധിച്ചു. രാഷ്ട്രീയപ്രേരിതമായാണ് ഇ.ഡിയും സി.ബി.ഐയും കേസെടുത്തിരിക്കുന്നതെന്നും കെജ്രിവാള്‍ പറഞ്ഞു. അതേസമയം ദില്ലി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനെ മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇ.ഡി ജയിലിലെത്തി ഇന്ന് ചോദ്യംചെയ്യും. കള്ളപ്പണ കേസിലകപ്പെട്ട് മൂന്ന് മാസമായി ജയിലിലാണ് സത്യേന്ദര്‍ ജെയിന്‍. ദില്ലി മദ്യനയ അഴിമതി കേസില്‍ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉള്‍പ്പെടെ 14 പേരാണ് കേസിലെ പ്രതികള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News