പീറ്റ്‌കോള്‍ ഡോട്സ് ലോഞ്ച് സെപ്റ്റംബര്‍ 20ന്; മന്ത്രി പി രാജീവ്|P Rajeev

പീറ്റ്‌കോള്‍ ഡോട്സ് ലോഞ്ച് സെപ്റ്റംബര്‍ 20ന് നടക്കുമെന്ന് മന്ത്രി പി രാജീവ്. പീറ്റ്‌കോള്‍ ഡോട്സ് ഒരു കയറുല്പന്നമാണ്.

അണുനാശനം നടത്തിയ ചകിരിച്ചോറിനെ വായുസഞ്ചാരം കുറഞ്ഞ അന്തരീക്ഷത്തില്‍ ശക്തമായി ചൂടാക്കി, അതിലെ ജലാംശം പൂര്‍ണമായും ഇല്ലാതാക്കിയാണ് പീറ്റ്‌കോള്‍ ഡോട്സ് നിര്‍മ്മിക്കുന്നത്.

പീറ്റ്‌കോള്‍ ഡോട്സിനെ കുറിച്ച് ഫേസ്ബുക്കില്‍ പങ്കുവെച്ച് മന്ത്രി പി രാജീവ്. കുറിപ്പിന്റെ പൂര്‍ണ രൂപം:-

പീറ്റ്‌കോള്‍ ഡോട്സ്
ഒരു കയറുല്പന്നമാണ്.
അണുനാശനം നടത്തിയ ചകിരിച്ചോറിനെ വായുസഞ്ചാരം കുറഞ്ഞ അന്തരീക്ഷത്തില്‍ ശക്തമായി ചൂടാക്കി , അതിലെ ജലാംശം പൂര്‍ണമായും ഇല്ലാതാക്കിയാണ് പീറ്റ്‌കോള്‍ ഡോട്സ് നിര്‍മ്മിക്കുന്നത്.
കംപ്രസ്സ് ചെയ്ത ചകിരിച്ചോര്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്നതിനാല്‍ മരക്കരിയുടെ അതെ ഗുണനിലവാരം നിലനിര്‍ത്തുകയും കത്തിക്കാന്‍ ഉപയോഗിക്കുമ്പോള്‍ ഉയര്‍ന്ന ചൂട് പ്രദാനം ചെയ്യുകയും, ദീര്‍ഘനേരം കത്തുകയും ചെയ്യും.
കയര്‍ പരമ്പരാഗത വിഭാഗത്തിലെ വിവിധ ഗവേഷണ-വികസന പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുന്ന എന്‍സിആര്‍എംഐ പുതുതായി വികസിപ്പിച്ചെടുത്ത പ്രകൃതിദത്ത ഉത്പ്പന്നമാണ് ഈ ഭാരം കുറഞ്ഞ കാര്‍ബണ്‍ ബ്രിക്കറ്റുകള്‍.
പരിസ്ഥിതി സൗഹൃദപരവും സുസ്ഥിരവുമായ പീറ്റ്‌കോള്‍ ഡോട്സ് മരക്കരി ഉപയോഗിക്കുന്ന ഏതുതരം കാര്യങ്ങള്‍ക്കും ഉപയോഗിക്കാം. പ്രധാനമായും ബാര്‍ബിക്യു, ഗ്രില്ലിങ്ങ്, സ്മോക്കിങ്ങ് തുടങ്ങിയ പാചക രീതികള്‍ക്കാണ് പീറ്റ്‌കോള്‍ ഡോട്സ് അനുയോജ്യം. കത്തുമ്പോള്‍ ചൂട് എല്ലായിടത്തും ഒരേ പോലെ എത്തത്തക്ക രീതിയിലാണ് ഇതിന്റെ രൂപകല്‍പന.
ഭക്ഷണം ഗ്രില്‍ ചെയ്യാന്‍,
സുഗന്ധ ദ്രവ്യങ്ങള്‍ പുകയ്ക്കാന്‍,
വിറകിനു പകരം ഇന്ധനമായി ഒക്കെ ഉപയോഗിക്കാം.
ചകിരിച്ചോറ്കൊണ്ട് നിര്‍മ്മിക്കുന്നതിനാല്‍ പ്രകൃതിക്കും ആവാസവ്യവസ്ഥയ്ക്കും ഹാനികരമല്ല. സാധാരണ മരക്കരിയെക്കാള്‍ കൂടുതല്‍ ചൂട് നല്‍കും. സാവധാനം കത്തുന്നതിനാല്‍ കൂടുതല്‍ നേരം നില്‍ക്കും. ഒന്ന് രണ്ടു മണിക്കൂര്‍ തുടര്‍ച്ചയായി കത്തും പീറ്റ്‌കോള്‍ ഡോട്സ്.
ഭക്ഷണം ഗ്രില്‍ ചെയ്യാന്‍ –
5 മിനിട്ടു കൊണ്ട് ഇത് കത്തിക്കാം. ചൂട് കൂടുതല്‍ നല്‍കുന്നതിനാല്‍ ഏറ്റവും കുറച്ചു ബ്രിക്കറ്റുകള്‍ ഉപയോഗിച്ചാല്‍ മതിയാവും. കെമിക്കലുകള്‍ ഒന്നും ഇല്ലാത്തതിനാല്‍ ഏറെ സുരക്ഷിതമാണ്. ലളിതമായ ഘടനയായതുകൊണ്ട് ഉപയോഗിക്കാനും കൊണ്ടുനടക്കാനും എളുപ്പമാണ്.
സുഗന്ധ ദ്രവ്യങ്ങള്‍ പുകയ്ക്കാന്‍ –
പ്രത്യേക ഗന്ധമൊന്നും ഇല്ലാത്തതിനാല്‍ ദ്രവ്യങ്ങള്‍ പുകയ്ക്കാന്‍ നല്ലതാണ് പീറ്റ്‌കോള്‍ ഡോട്സ്. സുഗന്ധത്തിനായി ഇതിലേയ്ക്ക് കുന്തിരിക്കം പോലുള്ള സുഗന്ധ ദ്രവ്യങ്ങള്‍, പച്ചമരുന്നുകള്‍ എന്നിവ ചേര്‍ക്കാം. ഓഫീസുകളിലും, വീടുകളിലും, ഇടനാഴികളിലുമൊക്കെ ഉപയോഗിക്കാന്‍ ഇത് അനുയോജ്യമാണ്. വിഷാംശം ഒന്നും ഇല്ലാത്തതിനാല്‍ നൂറുശതമാനം ശുദ്ധവും സുരക്ഷിതവുമാണ്.
പീറ്റ്‌കോള്‍ ഡോട്സ്
സെപ്തം: 20 ന് ലോഞ്ച് ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News