അമരീന്ദര്‍ സിങ് ബിജെപിയിലേക്ക്; പഞ്ചാബ് ലോക് കോണ്‍ഗ്രസ് ബിജെപിയില്‍ ലയിക്കും

പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ പഞ്ചാബ് ലോക് കോൺഗ്രസ്‌ ബിജെപിയിൽ ലയിക്കും.അമരീന്ദർ സിംഗിന്റെ മകൻ മകൾ ചെറുമകൻ എന്നിവരും ബിജെപിയിൽ ചേരും.കഴിഞ്ഞ പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിന് മുൻപാണ് കോൺഗ്രസിൽ നിന്ന് രാജി വച്ച് അമരീന്ദർ സിംഗ് പുതിയ പാർട്ടിക്ക് രൂപം നൽകിയത്. കഴിഞ്ഞ തിങ്കളാഴ്ച ലയനവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി അമരീന്ദർസിംഗ് കൂടിക്കാഴ്ച നടത്തിയിരുന്നു.

2024 ലോകസഭ തെരഞ്ഞെടുപ്പ് മുൻനിർത്തിയാണ് പി എൽ സി ബിജെപിയിൽ ലയിക്കുന്നത്.ഇത് സംബന്ധിച്ച് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അമരീന്ദ്ര സിംഗ് ദില്ലിയിൽ തന്നെ തുടരുകയാണ്. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയുമായും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും അമരീന്ദ്രർ സിംഗ് കൂടിക്കാഴ്ച നടത്തിയിരുന്നു.ഭരത് ജോഡോ യാത്ര പുരോഗമിക്കുന്ന ഈ സാഹചര്യത്തിലാണ് കോൺഗ്രസ് പാർട്ടിക്ക് തിരിച്ചടിയായി പി എൽ സിയുടെ ബിജെപി ലയനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here