Death; റെയിൽവേ ട്രാക്ക് കടക്കാൻ ശ്രമിച്ചു; യുവതിക്ക് ദാരുണാന്ത്യം, രക്ഷിക്കാൻ ശ്രമിച്ച പഞ്ചായത്ത് മെമ്പറും മരിച്ചു

റെയിൽവേട്രാക്കിൽ നിന്ന് പ്ളാറ്റ്ഫോമിൽ കയറാൻ ശ്രമിക്കവേ ട്രെയിനിടിച്ച് സ്ത്രീ മരിച്ചു. രക്ഷപെടുത്താൻ ശ്രമിച്ച പഞ്ചായത്ത് മെമ്പറും മരിച്ചു. കൊല്ലം ആവണീശ്വരം റെയിൽവേ സ്റ്റേഷനിലാണ് അപകടം . കുന്നിക്കോട് സ്വദേശിനി സജീന, വിളക്കുടി രണ്ടാം വാർഡ് മെമ്പർ റഹീംകുട്ടി എന്നിവരാണ് മരിച്ചത്.

ആലുവ-പെരുമ്പാവൂര്‍ റോഡ് തകര്‍ന്ന സംഭവം; P W D എന്‍ജിനീയര്‍ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി

ആലുവ-പെരുമ്പാവൂര്‍ റോഡ് തകര്‍ന്ന സംഭവത്തിൽ ചുമതലയുള്ള P W D എന്‍ജിനീയര്‍ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി. കേസ് ഈ മാസം19 ന് പരിഗണിക്കാൻ മാറ്റി. അന്ന് വിശദീകരണം ലഭിച്ചില്ലെങ്കില്‍ ജില്ലാകളക്ടറെ വിളിച്ചുവരുത്തുമെന്നും ഹരജി പരിഗണിക്കവേ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

ആലുവ – പെരുമ്പാവൂർ റോഡിലെ കുഴിയടയ്ക്കൽ രണ്ടാഴ്ച്ചക്കകം പൂർത്തിയാക്കുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു .റോഡ് നാലു വരിയാക്കുമെന്നും, ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി റോഡ് പുതുക്കി നിർമ്മിക്കുമെന്നും സർക്കാർ വ്യക്തമാക്കി. സ്ഥലം ഏറ്റെടുത്ത് നിർമാണം പൂർത്തിയാക്കാൻ രണ്ട് വർഷം എങ്കിലും എടുക്കും. സ്ഥലം ഏറ്റെടുപ്പിന് ജനങ്ങളുടെ എതിർപ്പ് നേരിടേണ്ടി വരുന്നുവെന്നും സർക്കാർ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News