Vinesh Phogat:ലോക ഗുസ്തി; വിനേഷിന് വെങ്കലം

ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ വിനേഷ് ഫോഗട്ടിന് വെങ്കലം. 53 കിലോഗ്രാം ഫ്രീസ്റ്റൈലിലാണ് നേട്ടം. ലോക ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമാണ്. 2019ല്‍ കസാക്കിസ്ഥാനില്‍ വെങ്കലം നേടിയിരുന്നു. ഇത്തവണ യോഗ്യതാ റൗണ്ടിലെ ആദ്യമത്സരത്തില്‍ വിനേഷിന് ഞെട്ടിക്കുന്ന തോല്‍വിയായിരുന്നു.

മംഗോളിയയുടെ ഖുലന്‍ ബാത്ഖുയാനാണ് തോല്‍പ്പിച്ചത്. ഏഷ്യന്‍ ഗെയിംസ് വെള്ളി മെഡല്‍ ജേതാവായ ഖുലന്‍ പിന്നീട് ഫൈനലില്‍ എത്തിയതിനാല്‍ വെങ്കലമെഡലിനായുള്ള റെപ്പഷാഗേ റൗണ്ടില്‍ കളിക്കാന്‍ വിനേഷ് അര്‍ഹത നേടി.

റെപ്പഷാഗേ റൗണ്ടില്‍ ആദ്യം കസാക്കിസ്ഥാന്റെ സുല്‍ദിസ് എഷിമോവയെ കീഴടക്കി. അടുത്ത റൗണ്ടില്‍ എതിരാളിക്ക് പരിക്കേറ്റതിനാല്‍ മെഡല്‍ മത്സരത്തിന് യോഗ്യത നേടി. നിര്‍ണായക പോരില്‍ സ്വീഡന്റെ എമ്മ മാര്‍മംഗ്രെനിനെ കീഴടക്കിയാണ് ഇരുപത്തെട്ടുകാരി മെഡല്‍ സ്വന്തമാക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here