തെരുവുനായ്ക്കളുടെ ഭീഷണി; മദ്രസ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം തോക്കുമായി പിതാവ്

തെരുവുനായ ആക്രമണത്തില്‍ നിന്ന് മദ്രസാ വിദ്യാര്‍ത്ഥികളുടെ സംരക്ഷണത്തിനായി തോക്കുമായി മുന്നിൽ നടക്കുന്ന രക്ഷിതാവിന്റെ വീഡിയോ വൈറല്‍. കാസര്‍കോഡ് ബേക്കലിലെ ഹദാദ് നഗറിലാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം മദ്രസയിലേക്ക് പോകുന്ന ഒരു കുട്ടിയെ തെരുവുനായ കടിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ്‌ രക്ഷിതാവായ സമീര്‍ ഇത്തരത്തില്‍ എയര്‍ ഗണ്ണുമായി കുട്ടികളുടെ സംരക്ഷണത്തിനായി എത്തിയത്.

13 കുട്ടികള്‍ മദ്രസയിലേക്ക് പോകുമ്പോള്‍ അവര്‍ക്ക് മുന്നില്‍ തോക്കുമായി ഹദാദ് നടന്നുനീങ്ങുന്ന വീഡിയോയാണ് പ്രചരിക്കുന്നത്‌. തെരുവുനായ്ക്കള്‍ വന്നാല്‍ വെടിവെക്കുമെന്നും പറയുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

കുട്ടികളുടെ രക്ഷയും അതിനപ്പുറം സംരക്ഷണത്തിനായുള്ള പ്രായോഗികമായ നടപടികളിലേക്ക് അധികാരികളുടെ ശ്രദ്ധകൊണ്ടുവരുന്നതിനും കൂടിയാണ് ഇങ്ങനെ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News