ഇതെന്താ ‘ഫ്ലൈറ്റ് കണ്ടക്ടറായി പ്രമോഷനോ ? കെനിയയില്‍ നിന്നുള്ള വീഡിയോയുമായി ചാക്കോച്ചൻ

സമീപകാലത്ത് വേറിട്ട വേഷങ്ങളാല്‍ വിസ്‍മയിപ്പിക്കുന്ന നടനാണ് കുഞ്ചാക്കോ ബോബൻ. സാമൂഹ്യമാധ്യമത്തിലും സജീവമായി ഇടപെടുന്ന താരമാണ് കുഞ്ചാക്കോ ബോബൻ. സിനിമ മാത്രമല്ല തന്റെ വ്യക്തിപരമായ വിശേഷങ്ങളും കുഞ്ചാക്കോ ബോബൻ ഷെയര്‍ ചെയ്യാറുണ്ട്. കുഞ്ചാക്കോ ബോബൻ പങ്കുവെച്ച പുതിയ ഒരു വീഡിയോ ആണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.

കെനിയയിലെ മാസൈ മാര എന്ന സ്ഥലത്തുനിന്നുള്ള വീഡിയോ ആണ് കുഞ്ചാക്കോ ബോബൻ പങ്കുവെച്ചിരിക്കുന്നത്. ചെറു ഫ്ലൈറ്റില്‍ നിന്നുകൊണ്ട് വൈറ്റില വൈറ്റില എന്നു കുഞ്ചാക്കോ ബോബൻ വിളിച്ചുപറയുന്നതും കേള്‍ക്കാം. മാസൈ മാര ടു വൈറ്റില റൂട്ട് എന്നാണ് കുഞ്ചാക്കോ ബോബൻ ക്യാപ്ഷൻ എഴുതയിരിക്കുന്നതും. ‘ഇരവി’ക്ക് ബസ് കണ്ടക്ടറില്‍ നിന്ന് ഫ്ലൈറ്റ് കണ്ടക്ടറായി പ്രമൊഷൻ കിട്ടിയപ്പോള്‍ എന്നും എഴുതിയിരിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News