‘ഗോവയിലേക്ക് നോക്കാനും അവിടെ എന്ത് നടക്കുന്നുവെന്നറിയാനും കോൺഗ്രസിനാവണം’; ജയ്റാം രമേശിന് മറുപടിയുമായി യെച്ചൂരി

ഗോവയിലേക്ക് നോക്കാനും ഗോവയിൽ എന്ത് നടക്കുന്നെന്നറിയാനും കോൺഗ്രസിന് കഴിയണമെന്ന് ജയ്റാം രമേഷിന് ചുട്ട മറുപടിയുമായി സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി . ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസിന്‍റെ ആഭ്യന്തരകാര്യമാണെന്നും മതേതര ജനാധിപത്യ പാർട്ടികൾ BJPക്കെതിരെ ഒന്നിക്കേണ്ട സമയമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

അതേസമയം, കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ ഈ മാസം 14 നാരംഭിച്ച പ്രതിഷേധം 24 വരെ തുടരുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി .സംസ്ഥാന തലത്തിൽ പൊതു റാലികളും യോഗങ്ങളും നടത്തും. പ്രതിപക്ഷ പാർട്ടികളുടെ ഐക്യത്തിന് വേണ്ടി നിലകൊള്ളുമെന്നും ഹിന്ദുത്വ അജണ്ടയ്ക്കെതിരെ മതേതര ജനാധിപത്യ പാർട്ടികളുടെ കൂട്ടായ്മ അനിവാര്യമെന്നും യെച്ചൂരി പറഞ്ഞു .

രാജ്യത്തിൻ്റെ സാമ്പത്തിക സ്ഥിതി തകർന്നിരിക്കുന്നു… തൊഴിലില്ലായ്മയും വിലക്കയറ്റവും അതിരൂക്ഷമാണെന്നും കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ സിപിഐ എം സംസ്ഥാന തലത്തിൽ പൊതു റാലികളും യോഗങ്ങളും നടത്തുമെന്നും യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു. രണ്ടുദിവസമായി ദില്ലിയിൽ നടക്കുന്ന പോളിറ്റ് ബ്യുറോ യോഗത്തിന്റെ ഭാഗമായാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News