Bharatha circus | ‘അടവുകൾ അവസാനിക്കുന്നില്ല’; സോഹൻ സീനുലാലിന്റെ ‘ഭാരത സർക്കസ്’ ഉടൻ വരുന്നു

സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. ‘ഭാരത സർക്കസ്’എന്നാണ് ചിത്രത്തിന്റെ പേര്. ഷൈൻ ടോം ചാക്കോ, ബിനു പപ്പു, എം എ നിഷാദ്‌ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും മുഹാദ്‌ വെമ്പായത്തിന്റേതാണ്.

ജാഫർ ഇടുക്കി, ആരാദ്യ ആൻ,മേഘ തോമസ്‌ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. ബെസ്റ്റ്‌ വേ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അനൂജ്‌ ഷാജിയാണ് ചിത്രം നിർമ്മിക്കുന്നത്‌. ക്യാമറ ബിനു കുര്യൻ, സംഗീതം ബിജിബാൽ, എഡിറ്റർ വി. സാജൻ, പ്രൊഡക്ഷൻ കണ്ട്രോളർ ദീപക്ക് പരമേശ്വരൻ, കലാസംവിധാനം പ്രദീപ്,  മേക്കപ്പ് റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം മനോഹർ, സൗണ്ട് ഡിസൈനിങ് ഡാൻ, കൊ.ഡയറക്ടർ പ്രകാശ് കെ.മധു, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് നസീർ കരന്തൂർ, പി.ആർ. ഒ എ എസ്. ദിനേശ്, സ്റ്റിൽ നിദാദ് കെ.എൻ, പബ്ലിസിറ്റി ഡിസൈൻ കോളിൻസ് ലിയോഫിൽ.

‘കാബൂളിവാല’ എന്ന സിനിമയിൽ ബാലതാരമായാണ് സോഹൻ സീനുലാൽ  ‘ഡബിൾ‍സ്‌’ എന്ന സിനിമയിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്കുമെത്തി. ശേഷം പുതിയ നിയമം, തോപ്പിൽ ജോപ്പൻ, അച്ചായൻസ്, ഒരു കുട്ടനാടൻ ബ്ലോഗ്, തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel