അന്ത്യയാത്രയില്‍ എലിസബത്ത് രാജ്ഞിയെ അനുഗമിക്കാന്‍ ചാള്‍സും മക്കളായ വില്യമും ഹാരിയും

എലിസബത്ത് രാജ്ഞിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള പേടകം ബക്കിങ്ഹാം കൊട്ടാരത്തില്‍ നിന്ന് ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് കൊണ്ടുപോകുന്ന വിലാപയാത്രയില്‍ ചാള്‍സ് മൂന്നാമന്‍ രാജാവും അദ്ദേഹത്തിന്റെ സഹോദരന്മാരും മക്കളായ വില്യം രാജകുമാരനും ഹാരിയും പങ്കെടുത്തു.

രാജ്ഞിയുടെ പേടകത്തിനു മുകളില്‍ വെളുത്ത റോസാപ്പൂക്കളും കിരീടവും ചാര്‍ത്തിയിരുന്നു. വില്യം രാജകുമാരന്‍, വെയില്‍സ് രാജകുമാരന്‍, സര്‍ തിമോത്തി ലോറന്‍സ്, ഹാരി രാജകുമാരന്‍, സസെക്‌സ് ഡ്യൂക്ക്, ചാള്‍സ് മൂന്നാമന്‍ രാജാവ്, മിസ്റ്റര്‍ പീറ്റര്‍ ഫിലിപ്‌സ്, ആനി, റോയല്‍ രാജകുമാരി, ആന്‍ഡ്രൂ രാജകുമാരന്‍ എന്നിവരാണ് വിലാപ യാത്രയില്‍ പങ്കെടുത്തത്.

വിദേശരാജ്യങ്ങളില്‍ നിന്നുള്ള ചിലരും വിലാപയാത്രയില്‍ ഉണ്ടായിരുന്നു. അവരുടെ കൂട്ടത്തില്‍ ചെറുപ്പക്കാരും പ്രായമായവരും ഉണ്ടായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News