ഏജ് ഈസ് ജസ്റ്റ് എ നമ്പര്‍; മുത്തശ്ശി വേറെ ലെവല്‍; കസേര കളി വൈറല്‍|Social Media

പ്രായമൊക്കെ വെറും നമ്പര്‍ മാത്രമാണെന്ന് തെളിയിച്ച് ഒരു മുത്തശ്ശി. ഓണാഘോഷ പരിപാടികള്‍ക്കിടെ കസേര കളി മത്സരത്തിനെത്തിയ മുത്തശ്ശിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

മറ്റുള്ളവരോടൊപ്പം കസേര കളി തുടങ്ങിയ മുത്തശ്ശി കളിയുടെ ഭാഗമായുള്ള ബെല്‍ അവസാനിക്കുമ്പോള്‍ മത്സരത്തിനില്ലാത്ത മറ്റൊരു കസേരയില്‍ പോയിരിക്കുന്നതാണ് സംഭവത്തിന്റെ ഹൈലൈറ്റ്.

സംഭവം നടക്കുന്നത് എവിടെയാണെന്നും കസേര കളിക്ക് ചെറുപ്പക്കാരേക്കാള്‍ ഊര്‍ജ്ജത്തോടെ എത്തിയ മുത്തശ്ശിയുടെ പേരും മറ്റ് വിവരങ്ങളും തിരയുകാണ് സോഷ്യല്‍ മീഡിയ.

മുത്തശ്ശിയുടെ കസേര കളി വൈറല്‍, മുത്തശ്ശിയുടെ പേരെന്താ?, മുത്തശ്ശി പൊളി…തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. വാട്ട്‌സ്ആപ്പിലും വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News