മോദി ഉസ്ബെക്കിസ്ഥാനിൽ; പുട്ടിനുമായി ചർച്ചനടത്തും

ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷനിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉസ്ബെക്കിസ്ഥാനിലെത്തി.കോവിഡ് മഹാമാരിക്ക് ശേഷമുള്ള ആദ്യ വ്യക്തിഗത ഉച്ചകോടി ആണ്.ഗോഗ്ര ഹോട്ട് സ്പ്രിങ്ക്സ് ഏരിയയിലെ സൈനിക വിഷയത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും ഒരുമിച്ച് എത്തുന്ന ആദ്യ യോഗം കൂടി ആണിത്.

ഏഷ്യൻ രാജ്യങ്ങളുടെ സാമ്പത്തിക, സുരക്ഷാ സഹകരണ സഖ്യമായ ഷാങ്ഹായ് കോ ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചക്കോടി ഉസ്ബെക്കിസ്ഥാനിൽ തുടങ്ങി. പ്രധാനമന്ത്രി മോദിയെ ഉസ്‌ബെക്ക് പ്രസിഡന്റ് ഷവ്കത് മിർസിയോവ് സ്വീകരിച്ചു.സമ്മേളനത്തിന്റെ ഭാഗമായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനുമായി മോദി ചർച്ച നടത്തും.

അവശ്യവസ്തുക്കളുടെ ചരക്കുനീക്കത്തിന് ഒരു രാജ്യവും തടസ്സം നില്ക്കരുതെന്ന മുന്നറിയിപ്പ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നൽകി.യുക്രൈയ്നിലെ സംഘർഷവും കൊവിഡും ആഗോള തലത്തിൽ ഊർജ്ജ, ഭക്ഷ്യ വിതരണത്തെ ബാധിച്ചിട്ടുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി.2020 ജൂണിൽ ഗാൽവാൻ താഴ്‌വരയിലുണ്ടായ ഏറ്റുമുട്ടലിന് ശേഷം നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും ഇതാദ്യമായാണ് മുഖാമുഖം വരുന്നത്. ഇരുവരും തമ്മിലുള്ള സംഭാഷണം ഉച്ചകോടിക്കിടെ നടക്കുമോ എന്ന് ഇപ്പോഴും വ്യക്തമല്ല. എന്നാൽ എസ് സി ഓയുടെ അധ്യക്ഷ സ്ഥാനം അടുത്തവർഷം വരെ ഇന്ത്യയ്ക്ക് നൽകിയ തീരുമാനത്തെ ചൈന സ്വാഗതം ചെയ്തു. അടുത്തവർഷം ഇന്ത്യ എസ് സി ഓയിക്ക് വേദിയാക്കും.2017ൽ ആണ് എസ് സി ഓയിൽ ഇന്ത്യ സ്ഥിരഅംഗത്വം നേടുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel