തെരുവ് നായയുടെ കടി ഏൽക്കുന്നവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ

തെരുവ് നായയുടെ കടി ഏൽക്കുന്നവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ . തെരുവ് നായ പ്രശ്നം നേരിടുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ചു വരുന്നതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. തെരുവ് നായ്ക്കൾക്കുള്ള കേന്ദ്രങ്ങൾ ഉടൻ ആരംഭിക്കുമെന്നും തെരുവ് നായ്കളുടെ വാക്സിനേഷൻ വേഗത്തിലാക്കുമെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.

തെരുവ് നായ്ക്കളെ കൊല്ലുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. ഇക്കാര്യത്തിൽ ഡിജിപിയുടെ സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കണം. അക്രമകാരികളായ നായകളെ പിടികൂടാൻ സംവിധാനം ഒരുക്കണം . നായയുടെ കടിയേൽക്കുന്നവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു. കേസില്‍ ഇടക്കാല ഉത്തരവിറക്കുമെന്നും ഹൈക്കോടതി
വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News