Pinarayi vijayan | നായ്ക്കളെ കൊല്ലുന്നത് പരിഹാരമല്ല : മുഖ്യമന്ത്രി

തെരുവ് നായ വിഷയത്തിൽ നായ്ക്കളെ കൊന്ന് പ്രശ്നം പരിഹരിക്കാൻ സാധിക്കില്ല എന്ന് മുഖ്യമന്ത്രി .ജനങ്ങളാകെ ഒരുമിച്ച് നിന്ന് നേരിടേണ്ട വിഷയമാണിത്.

മാലിന്യം പൊതുസ്ഥലത്ത് നിക്ഷേപിക്കുന്നത് നായ്ക്കൾ കൂട്ടം കൂടുന്നതിന് കാരണമായി .ഇത് കർശനമായി തടയും .ഇതിനായി പ്രത്യേക യോഗം ചേർന്ന് നിർദ്ദേശങ്ങൾ നൽകും . ഈ വിഷയത്തിൽ ശാസ്ത്രീയമായ പ്രശ്ന പരിഹാരമാണ് വേണ്ടത്.

അതിനോടനുബന്ധിച്ച് സെപ്റ്റംബർ 20 മുതൽ തെരുവ് നായ്ക്കൾക്ക് വാക്സിൻ നൽകാനായി തീവ്രയത്നം ആരംഭിക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു .

CM; സെപ്റ്റംബർ പേവിഷ പ്രതിരോധ മാസം; പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി

സംസ്ഥാനത്ത് സെപ്റ്റംബർ പേവിഷ പ്രതിരോധ മാസമായി ആചരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. സെപ്റ്റംബർ 20 മുതൽ തെരുവ് നായ്ക്കൾക്ക് വാക്സിൻ നൽകാനായി തീവ്ര യജ്ഞം ആരംഭിക്കും.ജനങ്ങളാകെ ഒരുമിച്ച് നിന്ന് നേരിടേണ്ട വിഷയമാണ് തെരുവ് നായ ശല്യമെന്നും തെരുവ് നായ്ക്കളെ കൊന്ന് പ്രശ്നം പരിഹരിക്കാൻ സാധിക്കില്ല… അത്തരം കൃത്യം ചെയ്യുന്നത് അംഗീകരിക്കാൻ പറ്റില്ലെന്നും ശാസ്ത്രീയമായ പ്രശ്ന പരിഹാരമാണ് ഇതിനായി വേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മാലിന്യം പൊതുസ്ഥലത്ത് നിക്ഷേപിക്കുന്നത് നായ്ക്കൾ കൂട്ടം കൂടുന്നതിന് കാരണമായിട്ടുണ്ടെന്നും
ഇത് കർശനമായി തടയുമെന്നും ഇതിനായി പ്രത്യേക യോഗം ചേർന്ന് നിർദ്ദേശങ്ങൾ നല്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അതേസമയം, പേ വിഷ ബാധയേറ്റ് ഈ വർഷം 21 മരണങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഇതിൽ 15 പേരും വാക്സിൻ എടുക്കാത്തവരാണ്… മരണപ്പെട്ട 21 പേരുടെയും മരണകാരണം കണ്ടെത്താൻ പരിശോധന നടത്തി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ പേ വിഷ പ്രതിരോധ വാക്സിൻ ഉപയോഗത്തിൽ 57 % വർധനവാണ് ഉണ്ടായിരുന്നതെന്നും പേ വിഷ പ്രതിരോധ വാക്സിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നത് കേന്ദ്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News