മന്ത്രിമാരുടെ യൂറോപ്പ് സന്ദർശനം; വിദ്യാഭ്യാസ – വ്യവസായ വികസനം ലക്ഷ്യമിട്ട്, മുഖ്യമന്ത്രി

ഒക്ടോബർ മാസത്തെ മന്ത്രിമാരുടെ യൂറോപ്പ് സന്ദർശനത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വിദേശയാത്രയുടെ ലക്ഷ്യം വിദ്യാഭ്യാസ-വ്യവസായ രംഗത്ത് നിക്ഷേപം കൊണ്ടുവരല്‍… ഫിൻലാൻഡ് സന്ദർശനം നടത്തുന്നത് വിദ്യാഭ്യാസ മന്ത്രിയുടെ പ്രത്യേക ക്ഷണ പ്രകാരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ വികസനത്തിന് എങ്ങനെ ഉപയോഗിക്കാൻ സാധിക്കും സന്ദർശനം എന്നതാണ് സർക്കാർ നോക്കുന്നത് വിദേശ യാത്രകൾ പലപ്പോഴും വിവാദങ്ങൾ ആയിട്ടുണ്ട് പക്ഷെ അതിന്റെ വസ്തുതകൾ മനസിലാക്കിയാൽ ഗുണം മനസിലാകുമെന്നും ടെക്നോപാർക്ക് യാഥാർത്ഥ്യമായത് അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാരും മന്ത്രി ഗൗരിയമ്മയും നടത്തിയ അമേരിക്കൻ സന്ദർശനത്തെ തുടർന്നാണെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.

ഒക്ടോബർ 1 മുതൽ 14 വരെയാണ് സന്ദർശനം നടത്തുക. നോർവേ സന്ദർനം വാണിജ്യ മേഖലയുമായി ബന്ധപ്പെട്ടാണ് നടക്കുന്നത് പ്രകൃതിക്ഷോഭങ്ങൾ നേരിടുന്നതിന്റെ സംയുക്ത സാധ്യതകൾ പരിശോധിക്കാൻ പ്രത്യേക സംഗമം സംഘടിപ്പിക്കും ഫിഷറീസ് ആരോഗ്യം വ്യവസായമന്ത്രിമാരും ഉണ്ടാകും ഒക്ടോബർ 16 ന് തിരികെ എത്തും.

മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ…

സംസ്ഥാനത്തിന്‍റെ വിദ്യാഭ്യാസ, വ്യവസായമേഖലകളുടെ പുരോഗതി ലക്ഷ്യമിട്ട് ഒക്ടോബര്‍ മാസത്തിലെ ആദ്യ ദിവസങ്ങളില്‍ നടത്തുന്ന യൂറോപ്പ് സന്ദര്‍ശനമാണ്.

ഫിന്‍ലന്‍ഡ്, നോര്‍വേ, ഇംഗ്ലണ്ട് (ലണ്ടന്‍), ഫ്രാന്‍സ് (പാരീസ്) തുടങ്ങിയ രാജ്യങ്ങളിലേക്കാണ് പര്യടനം നടത്തുന്നത്. ഒക്ടോബര്‍ 1 മുതല്‍ 14 വരെയാണ് മുഖ്യമന്ത്രി എന്നനിലക്ക് ഞാനും മന്ത്രിമാരും പങ്കെടുക്കുന്ന സന്ദര്‍ശന പരിപാടി.

കേരളവും ഫിന്‍ലാന്‍റും തമ്മിലുളള സഹകരണം മെച്ചപ്പെടുത്തുന്നതിനും, ഫിന്നിഷ് വിദ്യാഭ്യാസ മാതൃകയെക്കുറിച്ച് പഠിക്കുന്നതിനുമാണ് ഞാനും പൊതുവിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയടക്കം ഫിന്‍ലാന്‍ഡ് സന്ദര്‍ശിക്കുന്നത്. മുന്‍പ് ഫിന്‍ലാന്‍ഡ് പ്രതിനിധികളുടെ ഒരുസംഘം കേരളം സന്ദര്‍ശിച്ചിരുന്നു. ഇവരുടെ ക്ഷണപ്രകാരമാണ് ഈ സന്ദര്‍ശനം.

ഫിന്‍ലന്‍ഡ് വിദ്യാഭ്യാസമന്ത്രി ബഹു. ലീ ആന്‍ഡേഴ്സെന്‍റ ക്ഷണപ്രകാരം സംഘം അവിടെയുള്ള പ്രീസ്കൂളും സന്ദര്‍ശിക്കും. പ്രസിദ്ധമായ ഫിന്നിഷ് വിദ്യാഭ്യാസ മാതൃകയുടെ പഠനരീതികളെയും അധ്യാപന പരിശീലന രീതികളെകുറിച്ചും പഠിക്കാന്‍ ഈ സന്ദര്‍ശനം സഹായകമാവും. കൂടാതെ അവിടെയുള്ള പ്രമുഖ ബഹുരാഷ്ട്രകമ്പനികള്‍ സന്ദര്‍ശിച്ച് കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപങ്ങള്‍ കൊണ്ടുവരാനുള്ള സാധ്യതകള്‍ നോക്കും.

പ്രമുഖ മൊബൈല്‍ നിര്‍മ്മാണ കമ്പനിയായ ڇനോക്കിയയുടെ എക്സിക്യൂട്ടീവ് എക്സ്പീരിയന്‍സ് സെന്‍റര്‍ സന്ദര്‍ശിക്കാനും കമ്പനിമേധാവികളുമായി ചര്‍ച്ചനടത്താനുമുള്ള സാധ്യതകള്‍കൂടി ഈ സന്ദര്‍ശനം തുറന്നുതരുന്നുണ്ട്. ഇതോടൊപ്പം സൈബര്‍രംഗത്തെ സഹകരണത്തിനായി എന്തെല്ലാം ചെയ്യാനാകുമെന്ന് ഫിന്‍ലാന്‍ഡിലെ വിവിധ ഐടി കമ്പനികളുമായും ചര്‍ച്ചനടത്തും. ടൂറിസം മേഖലയിലെയും ആയുര്‍വേദംഗത്തെയും സഹകരണം ആസൂത്രണം ചെയ്യാനും വിവിധ കൂടിക്കാഴ്ചകളുണ്ട് .

മാരിടൈം മേഖലയിലെ സഹകരണം മെച്ചപ്പെടുത്തുന്നതാണ് നോര്‍വെ സന്ദര്‍ശനത്തിന്‍റെ പ്രധാനലക്ഷ്യം. നോര്‍വെ ഫിഷറീസ്&ഓഷ്യന്‍ പോളിസി മന്ത്രിയായ ജോര്‍ണര്‍ സെല്‍നെസ്സ് സ്കെജറന്‍ ഈ മേഖലയിലെ വാണിജ്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്യുന്നതിനായി ക്ഷണിച്ചിട്ടുണ്ട്. ഇതോടൊപ്പം നോര്‍വീജിയന്‍ ജിയോടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിച്ച് കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുളള പ്രകൃതിക്ഷോഭ പ്രതിരോധ സാങ്കേതിക വിദ്യകള്‍ പരിശോധിക്കും.

ഇംഗ്ലണ്ടും വെയ്ല്‍സുമാണ് സന്ദര്‍ശിക്കുന്ന മറ്റ് രണ്ടിടങ്ങള്‍. വെയില്‍സിലെ ആരോഗ്യമേഖല ഉള്‍പ്പെടെയുളള മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനായി അവിടത്തെ ഫസ്റ്റ് മിനിസ്റ്ററുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ നടന്ന മൂന്നാം ലോകകേരളസഭയുടെ തുടര്‍ച്ചയായി ലണ്ടനില്‍ വെച്ച് ഒരു പ്രാദേശിക യോഗം സംഘടിപ്പിക്കുന്നുണ്ട്. ഒരുദിവസം നീണ്ടുനില്‍ക്കുന്ന ഈ യോഗത്തില്‍ ഏകദേശം 150 ഓളം പ്രവാസികള്‍പങ്കെടുക്കും. കേരളത്തില്‍ ഗ്രാഫീന്‍ പാര്‍ക്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് യുണൈറ്റഡ്കിങ് ഡത്തിലെ വിവിധ യൂണിവേഴ്സിറ്റികള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കാനും ഉദ്ദേശിക്കുന്നുണ്ട്.
ഈ മൂന്നിടങ്ങളിലും അവിടെയുള്ള പ്രാദേശിക വ്യവസായികളുമായി നിക്ഷേപ സൗഹൃദ സംഗമം സംഘടിപ്പിക്കാനുദ്ദേശിക്കുന്നുണ്ട്. കൂടാതെ ടൂറിസം, ആയുര്‍വേദമേഖലകള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള ചര്‍ച്ചകളും സംഘടിപ്പിക്കും. വ്യവസായമന്ത്രി പി രാജീവ് നോർവെയിലും യുകെയിലും സന്ദര്‍ശന സമയത്തുണ്ടാകും. ഫിഷറീസ് വകുപ്പ് മന്ത്രി നോര്‍വയിലും ആരോഗ്യ വകുപ്പ് മന്ത്രി യുകെയിലുമുണ്ടാകും.

ഇതിനു ശേഷം ഒക്ടോബര്‍ 14ന് തിരിച്ചെത്താനാണ് ഉദ്ദേശിക്കുന്നത്.
ടൂറിസം മന്ത്രി പി എ മുഹമ്മദ്റിയാസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പാരീസ് സന്ദര്‍ശിക്കുന്നത്. അടുത്തയാഴ്ച നടക്കുന്ന ടൂറിസം മേളയില്‍ പങ്കെടുക്കാനാണ് ഈ യാത്ര. സെപ്റ്റംബര്‍ 19 നടക്കാനിരിക്കുന്ന ഫ്രഞ്ച് ട്രാവല്‍ മാര്‍ക്കറ്റിലും അവര്‍ പങ്കെടുക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News